കോട്ടയം: താലൂക്ക് എന്‍എസ്എസ് വനിതായൂണിയന്റെ 33-ാമത് വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. വനിതാ യൂണിയന്‍ പ്രസിഡന്റ് വത്സ.ആര്‍.നായര്‍ അദ്ധ്യക്ഷയായ യോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.ലൈല അവതരിപ്പിച്ച ഭരണറിപ്പോര്‍ട്ടും 997656 രൂപ വരവും അത്രയും ചെലവും വരുന്ന ബജറ്റും യോഗം അംഗീകരിച്ചു. എന്‍എസ്എസ് എച്ച്ആര്‍ ഫാക്കല്‍റ്റി പ്രൊഫ.കെ.എസ്.ഇന്ദു മുഖ്യപ്രഭാഷണം നടത്തി.
വിവിധ സ്‌കോളര്‍ഷിപ്പുകള്‍ താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.മധുവും എന്‍ഡോവ്‌മെന്റുകള്‍ ട്രഷറര്‍ കെ.പി.കമലപ്പന്‍ നായരും ഏറ്റവും മികച്ച വനിതാസമാജങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും യൂണിയന്‍ സെക്രട്ടറി എ.എം.രാധാകൃഷ്ണന്‍ നായരും വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി വത്സ.ആര്‍.നായര്‍(പ്രസിഡന്റ്), ഗീത നായര്‍(വൈസ് പ്രസിഡന്റ്), എസ്.ലൈല(സെക്രട്ടറി), വിമല.എം.നായര്‍(ജോയിന്റ് സെക്രട്ടറി), സുഭദ്രക്കുട്ടിയമ്മ(ഖജാന്‍ജി), എസ്.ബി.സരസ്വതിയമ്മ, ശാന്തകുമാരി, അഡ്വ.സിന്ധു ഗോപാലകൃഷ്ണന്‍, ഉഷ.എന്‍.കര്‍ത്ത, കെ.എസ്.വിജയമ്മ, അമ്മിണി.എസ്.നായര്‍, ഉഷ പത്മകുമാര്‍, അമ്പിളി ഉണ്ണികൃഷ്ണന്‍, മിനി സുരേഷ്, സിന്ധു ഹരീഷ്(കമ്മിറ്റിയംഗങ്ങള്‍)എന്നിവരെ തെരഞ്ഞെടുത്തു. സുഭദ്രക്കുട്ടിയമ്മ, വിമല.എം.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
















