കോട്ടയം: പനച്ചിക്കാടും പരിസരവും ഭക്തിയുടെ ലഹരിയിലാണ്. നാദതാളലയങ്ങളും ചേര്‍ന്ന് ഗ്രാമത്തില്‍ അനുപമമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. വിദ്യാദേവതയ്‌ക്ക് മുന്നില്‍ കലാഅര്‍ച്ചനയും അരങ്ങേറ്റവും കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് കലോപാസകര്‍ മടങ്ങുന്നത്. കേരളത്തിന് അകത്തും പുറത്ത് നിന്നുമായി പ്രശസ്തരായ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഇന്നലെ ദേശീയ സംഗീത നൃത്തോത്സവത്തില്‍ ഐശ്വര്യവാര്യര്‍ വഡോധരയുടെ മോഹിനിയാട്ടം കലാസ്വദകര്‍ക്ക് വിരുന്നായി. ഇന്ന് വൈകിട്ട് 7ന് കഥകളിപദക്കച്ചേരി നടക്കും. കോട്ടക്കല്‍ മധു (പാട്ട് ), കലാണ്ഡലം അച്യുതവാര്യര്‍ (മദ്ദളം), കലാമണ്ഡലം ശ്രീഹരി (ചെണ്ട) എന്നിവരാണ് അരങ്ങില്‍ വരുന്നത്.
















