Categories: Kottayam

ഒരുമയുടെ കൂട്ടായ്‌മയില്‍ വൃദ്ധദമ്പതികള്‍ക്ക് വീട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കടുത്തുരുത്തി: ശക്തമായി കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട വ്യദ്ധദമ്പതികള്‍ക്ക്്് ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വീട് ഒരുക്കും.ഞീഴൂര്‍ പഞ്ചായത്ത് വടക്കേനിരപ്പില്‍ തെക്കേക്കുറ്റ് ടി.കെ ദിവാകരന്‍(66) ‘ഭാര്യ തങ്കമണി(64) എന്നിവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലു ഇവരുടെ വീട് തകര്‍ന്നു വീണിരുന്നു.മക്കളില്ലാത്തയിവര്‍ അയല്‍ക്കാരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്.കാഴ്ചയില്ലാത്ത ദിവാകരന് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യുവാന്‍ കഴിവില്ല.തങ്കമണി കൂലിപ്പണിയെടുത്താണ് നിത്യചിലവുകള്‍ നടത്തിരുന്നത്.ഇവരുടെ ദുരിതം മനസ്സിലാക്കി ഒരുമ ചാരിറ്റബില്‍ സൊസൈറ്റി വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചു ലക്ഷം രൂപയോളം ചിലവുവരുന്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് ഭാരവാഹികളായ കെ.കെ ജോസ്പ്രകാശ്,ശശി ഈഴോര്‍മഠം അരുണ്‍ കുമാര്‍,ജോയി മയിലംവേലി എന്നിവര്‍ പറഞ്ഞു.വീട് നിര്‍മ്മിച്ചു നല്‍കുന്ന വിവരം പഞ്ചായത്തിലും അറിയിച്ചിട്ടുണ്ട്.വ്യദ്ധദമ്പതികളെ സഹായിക്കുവാന്‍ കാനറ ബാങ്ക് ഞീഴൂര്‍ ശാഖയില്‍ അകൗണ്ടും തുടങ്ങി. നമ്പര്‍: 6018101002109 .ഐ.എഫ്.എസ്.സി കോഡ് സി. എന്‍. ആര്‍.ബി 0006018

 

Recent Posts