തിരുവനന്തപുരം: പ്രണതി റസിഡന്റ്സ് അസോസിയേഷന്റെ 12-ാം വാര്‍ഷികവും കുടുംബസംഗമവും നടന്നു. പ്രസിഡന്റ് കെ.വിജയന്റെ അധ്യക്ഷതയില്‍ മേയര്‍ അഡ്വ. വി.കെ.പ്രശാന്ത് ഉദഘാടനം ചെയ്തു. ഡോ. ജോര്‍ജ്ജ് ~ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്ടസിലര്‍ വി.കൃഷ്ണന്കുട്ടിനായര്, ഫ്രാറ്റ് പ്രസിഡന്റ് ആര്.പത്മനാഭന് നായര്‍, ഗോപകുമാര്‍, വി.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്-ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെയും വിമുക്തഭടന്മാരെയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്തവരേയും ആദരിച്ചു. തുടര്‍ന്ന് പിആര്‍എ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: