കോട്ടയം: മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള കൈയേറ്റങ്ങളും വധശ്രമങ്ങളും തടയുന്നതില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടതായി എന്‍ഡിഎ സംസ്ഥാന കോ:കണ്‍വീനര്‍ രാജന്‍ കണ്ണാട്ട് അഭിപ്രായപ്പെട്ടു. ദേശീയജനാധിപത്യ സഖ്യം കോട്ടയം ജില്ലാ നേതൃയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയെ ഏറ്റുമാനൂരില്‍ സ്വീകരിക്കും. 15,000 പ്രവര്‍ത്തകരെ പദയാത്രയില്‍ പങ്കെടുപ്പിക്കും. എന്‍ഡിഎ നിയോജകമണ്ഡലതല പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ എന്‍.ഹരി അദ്ധ്യക്ഷനായ യോഗത്തില്‍ ജോസ് പന്തപ്പള്ളി, ജയിംസ് കുന്നപ്പള്ളി, ബിജി മണ്ഡപം, അച്ചന്‍കുഞ്ഞ് തെക്കേക്കര, അനീഷ് ഇരട്ടയാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
















