മുണ്ടക്കയം: കൂട്ടിക്കല്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം കനത്ത മഴ നാശം വിതച്ച പ്രദേശങ്ങള്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കൊടുങ്ങ, വല്യേന്ത മേഖലകളില്‍ പതിനഞ്ചോളം ഉരുള്‍പൊട്ടലുകളുണ്ടായി. ഇതിനെ തുടര്‍ന്ന് വ്യാപകമായി കൃഷിയിടങ്ങളും റോഡുകളും ഒലിച്ചുപോയിരുന്നു.
ഇത്ര വലിയ ദുരന്തം നടന്നിട്ടും സ്ഥലം എംഎല്‍എയും എംപിയും ഇവിടെ സന്ദര്‍ശനം നടത്താത്തത് പ്രതിഷേധാര്‍ഹവും ഈ മേഖലയോടുള്ള അവഗണനയുമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി അഭിപ്രായപ്പെട്ടു. ഉരുള്‍പൊട്ടലില്‍ റോഡ് തകര്‍ന്നതിനാല്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ പല കുടുംബങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കളക്ടര്‍, ആര്‍ഡിഒ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാത്തത് കടുത്ത അവഗണനയാണ്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനെയും പട്ടികവര്‍ഗ്ഗ കമ്മീഷനെയും സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.സി.അജികുമാര്‍, പി.എസ്.മനോജ് തുടങ്ങിയവരും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: