കണ്ണൂര്‍: ജില്ലയില്‍ പാലുല്‍പാദന വര്‍ധനയും ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും ഉറപ്പാക്കുതിന് ജില്ലാ ബാങ്ക് വെള്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനത ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് ക്ഷീരനിധി പദ്ധതി നടപ്പിലാക്കുന്നു. പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തതയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് നബാര്‍ഡിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കിയത്.
പദ്ധതിയനുസരിച്ച് ഒരാള്‍ക്ക് ഒന്നു മുതല്‍ 10 വരെ പശുക്കള്‍ വാങ്ങുതിന് പരമാവധി 5 ലക്ഷം രൂപ വരെ ജില്ലാ ബാങ്ക് വായ്‌പ നല്‍കും. മൂന്ന് വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ് വായ്‌പാ കാലാവധി. പയ്യന്നൂര്‍, പെരുമ്പ, കരിവെള്ളൂര്‍, മാതമംഗലം ശാഖകളിലൂടെയാണ് വായ്‌പ നല്‍കുക. ഒരു ലക്ഷം രൂപ വരെ സ്വന്തം ജാമ്യത്തില്‍ പണം നല്‍കും.
വായ്‌പ മുതലിലേക്ക് കൃത്യമായി എല്ലാ മാസവും തിരിച്ചടക്കുന്നവരുടെ പലിശ ജനത ചാരിറ്റബിള്‍ സൊസൈറ്റി തിരിച്ചടക്കും. സപ്തംബര്‍ 30 വരെ അപേക്ഷിക്കുന്നവര്‍ക്ക് നബാര്‍ഡ് ധനസഹായവും ലഭിക്കും.
സംസ്ഥാനത്ത് ആദ്യമായാണ് വായ്‌പയെടുക്കുവരുടെ പലിശ ഒരു ചാരിറ്റബിള്‍ സൊസൈറ്റി തിരിച്ചടക്കുന്നത്. 8.75 ശതമാനമാണ് പലിശ. 1969 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ജനത ചാരിറ്റബിള്‍ സൊസൈറ്റി മലബാറിലുടനീളം ഇന്ന് ക്ഷീരമേഖലയില്‍ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. പ്രതിദിനം 50000 ലിറ്റര്‍ പാല്‍ സംസ്‌ക്കരിച്ച് സൊസൈറ്റി വിപണിയില്‍ ഇറക്കുന്നുണ്ട്.
വെള്ളൂര്‍ വായനശാലാ അംഗണത്തില്‍ നടന്ന വായ്‌പാ ഫോറം വിതരണ മേള പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശിവട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാങ്ക് ഡിജി എം പി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ദിനേശ് പദ്ധതി വിശദീകരിച്ചു. ജനത ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ഇ.ഭാസ്‌ക്കരന്‍, സെക്രട്ടറി ടി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
















