തലശ്ശേരി: തനിച്ച് താമസിക്കുന്ന അറുപത്തിനാല് കാരിയായ വീട്ടമ്മയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. മഹത്മാ കോളജ് അധ്യാപികയായിരുന്ന എരഞ്ഞോളി കൊടക്കളത്തെ ചോനമ്പത്ത് കനകവല്ലി (64)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പഴയ തറവാട്ടില്‍ തനിച്ചാണ് വര്‍ഷങ്ങളായി ഇവരുടെ താമസം. എരഞ്ഞോളി പഞ്ചായത്ത് അധികൃതര്‍ സുരക്ഷിത ഭവനത്തിലേക്ക് മാറ്റാന്‍ മുമ്പ് ശ്രമിച്ചിരുന്നെങ്കിലും ഇവര്‍ തയാറായില്ല. കഴിഞ്ഞ ഒരാഴ്ചയായി റേഷന്‍ കടയില്‍ അരി വാങ്ങാന്‍ എത്താത്തതിനെ തുടര്‍ന്ന് റേഷന്‍ കടക്കാരനാണ് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചത്. ചൊവ്വാഴ്ച രാവിലെ വീട് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കനകവല്ലിയെ കണ്ടത്. ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രമ്യ പറഞ്ഞു. മൃതദേഹം തലശ്ശേരി എസ്‌ഐ അനില്‍കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തി.
















