കണ്ണൂര്‍: ആള്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം 23ന് ജില്ലാ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടക്കും. കാലത്ത് പത്തിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ദേശീയ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. പോളിസി ഉടമകളുടെ ബോണസ് ആനുകൂല്യം കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടതിന്റെയും സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ചരക്കുസേവനനികുതിയില്‍ നിന്നും ഇന്‍ഷൂറന്‍സ് പോളിസികള്‍ ഒഴിവാക്കേണ്ടതിനെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം.ശശീന്ദ്രന്‍, എം.ഉഷ, എം.സരസന്‍, ഒ.കെ.ദിനേശ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















