കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കെ.എം.ഷാജിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്ത മാധ്യമങ്ങളിലൂടെയും ചില താല്‍പര കക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്ന വാസ്തവ വിരുദ്ധമായ കുപ്രചരണങ്ങളാണെന്ന ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീംചേലേരിയും പത്രകുറിപ്പില്‍ പറഞ്ഞു. നിയമസഭ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ അഴീക്കോട് മണ്ഡലത്തിന്റെ പൊതുവായ വികസനത്തിന് പ്രായത്‌നിച്ച് കൊണ്ടിരിക്കുകയും ജനകീയ അംഗീകാരം നേടുകയും ചെയ്ത ജനപ്രതിനിധിയാണ് കെ.എം.ഷാജി.അദ്ദേഹത്തെ പൊതുജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള കുത്സിത ശ്രമങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഇവര്‍ പറഞ്ഞു.
















