Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വയല്‍ നികത്തി ദേശീയപാത: സിപിഎം ഗ്രാമത്തിലെ നിരാഹാര സമരം എട്ട് ദിവസം പിന്നിട്ടു ജില്ലാ കലക്ടറും എംഎല്‍എയും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും സമര കൂട്ടായ്‌മ പ്രതിനിധികള്‍ ഇറങ്ങിപോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:45 pm IST
inKannur

കണ്ണൂര്‍: നാല് കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ഇരുനൂറ്റി അന്‍പതോളം ഏക്കര്‍ നെല്‍വയല്‍ പൂര്‍ണ്ണമായും നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ സിപിഎം പാര്‍ട്ടി ഗ്രാമമായ തളിപ്പറമ്പ് കൂവോട് ഗ്രാമവാസികള്‍ നടത്തുന്ന നിരാഹാര സത്യഗ്രഹസമരം എട്ട് ദിവസം പിന്നിട്ടു. കൂവോട് ഗ്രാമത്തില്‍ നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഇരുനൂറ്റി അന്‍പത് ഏക്കര്‍ വയല്‍ നികത്തിയാണ് ദേശീയപാതാ വികസനം വരുന്നത്. വയല്‍ക്കിളികള്‍ എന്ന പേരില്‍ ഗ്രാമ കൂട്ടായ്‌മയുണ്ടാക്കി സുരേഷ് കീഴാറ്റൂരാണ് നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്.

അറുപത് മീറ്റര്‍ വീതിയില്‍ പത്ത് മീറ്റര്‍ ഉയരത്തില്‍ വയല്‍ മണ്ണിട്ട് നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതോടെ ഗ്രാമം പൂര്‍ണ്ണമായി ഇല്ലാതാകുമെന്നും വയല്‍ നികത്തുന്നതോടെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ളപ്രശ്‌നം ഉടലെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട കൂട്ടായ്‌മ സമരവുമായി മുന്നോട്ടു പോകുന്നത്.

സമരം അവസാനിപ്പിക്കാനായി ഇന്നലെ ജില്ലാ കലക്ടറുടെ ചേമ്പറില്‍ തളിപ്പറമ്പ് എംഎല്‍എയും സമരസമിതി നേതാക്കളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ നിന്നും സമരസമിതി നേതാക്കള്‍ ഇറങ്ങിപ്പോയി. നെല്‍വയല്‍ നികത്തി റോഡ് നിര്‍മ്മിക്കാനുളള നീക്കത്തില്‍ ഒരുവിധത്തിലും പിന്മാറാന്‍ സാധിക്കില്ലെന്ന് കലക്ടറും എംഎല്‍എയും അറിയിച്ചതിനെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുത്ത സമരകൂട്ടായ്‌മയുടെ പ്രവര്‍ത്തകരായ കെ.സുധീഷ്, എം.ബൈജു, സി.മനോഹരന്‍ എന്നിവര്‍ ഇറങ്ങിപ്പോയത്. സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും വയലില്‍ മരിക്കേണ്ടി വന്നാല്‍ പോലും സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും വയല്‍ കിളികൂട്ടായ്‌മ പ്രവര്‍ത്തകര്‍ പറഞ്ഞു. യോഗത്തില്‍ കൗണ്‍സിലര്‍ കുന്നോത്ത് മുരളീധരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, പി.വി.വിനോദ്, ലല്ലു പ്രസാദ്, കെ.ബിനേഷ്, കെ.പി.മഹേഷ് എന്നിവരും പങ്കെടുത്തു. സമരം നടത്തുന്നവര്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്നും ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ളതാണ് നിലവിലുള്ള ബൈപ്പാസ് അലൈന്‍മെന്റ് എന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.

സമരപ്പന്തലില്‍ ഇന്നലെ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍തില്ലങ്കേരി, പരിസ്ഥിതി പ്രവര്‍ത്തകരായ ഹരി ചക്കരക്കല്‍, സുനില്‍ കുമാര്‍ തുടങ്ങി നിരവധിപേര്‍ സന്ദര്‍ശനം നടത്തി.

നേരത്തെ നിശ്ചയിച്ച അലയന്‍മെന്റ് അവസാനനിമിഷം കൂവോട് വയലില്‍ കൂടി മാറ്റിനിശ്ചയിച്ചത് ഭൂമാഫിയകളെയും വന്‍കിടക്കാരെയും സഹായിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്ഥലം എംഎല്‍എ ഉള്‍പ്പെടെ പ്രദേശവാസികളെ വഴിയാധാരമാക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് സിപിഎമ്മുകാരായ നാട്ടുകാര്‍ പറയുന്നു.

സ്വകാര്യ കുത്തകകളെയും ഭൂമാഫിയകളെയും സഹായിക്കുന്നതിനു വേണ്ടിയാണ് ദേശീയപാതയുടെ അലയന്‍മെന്റ് അവസാനനിമിഷം കൂവോട് വഴിയാക്കിയതെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. സ്ഥലം എംഎല്‍എയും സിപിഎം നേതൃത്വവും ഗ്രാമവാസികളെ പൂര്‍ണ്ണമായും തള്ളി ദേശീയപാത കൂവോടു വഴി തന്നെ കൊണ്ടുവരുമെന്ന നിലപാടിലാണ്. ഗ്രാമവാസികള്‍ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന് വീടുകളില്‍ കയറി സിപിഎം സംഘം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് പരിസ്ഥിതിക്കും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി ഒരു ഗ്രാമമൊന്നാകെ സമര രംഗത്തിറങ്ങിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.