Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശ്രീകണ്ഠപുരം നഗരസഭാ സ്‌റ്റേഡിയം നിര്‍മ്മാണം പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 09:42 pm IST
in Kannur

ശ്രീകണ്ഠപുരം: നഗരസഭാ സ്റ്റേഡിയം നിര്‍മാണം പാതിവഴിയില്‍. കോട്ടൂരില്‍ രണ്ടുവര്‍ഷം മുമ്പ് ശ്രീകണ്ഠപുരം നഗരസഭാ സ്‌റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുക്കുകയും വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് നിര്‍മാണപ്രവൃത്തികള്‍ നടത്താത്തതിനാല്‍ രണ്ടു വര്‍ഷമായി കാടുകയറിയ നിലയിലാണ് ഈ കളിസ്ഥലം.

നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം മാനിച്ചാണ് നഗരസഭാ സ്റ്റേഡിയം ഇവിടെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, ഈ കളിസ്ഥലം കോട്ടൂരില്‍ എന്തിനാണ് നിര്‍മ്മിച്ചത് എന്ന് കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് പോലും അറിയില്ല. ഉദ്ഘാടനം പോലും കൃത്യതയോടെയല്ല നടത്തിയിട്ടുള്ളതെന്നും ശ്രദ്ധേയമായ കാര്യമായി ചൂണ്ടിക്കാട്ടുന്നു.

അധികൃതരുടെ ഭാഗത്തുനിന്ന് പൂര്‍ണമായ അവഗണനയിലാണ് കളിസ്ഥലം. ഉപയോഗിക്കാതിരുന്നതിനാല്‍ വളരെ പെട്ടെന്നുതന്നെ കാടുകയറിയ സ്ഥലത്തേക്ക് കുട്ടികള്‍ പോലും തിരിഞ്ഞുനോക്കാറില്ല. അതുകൊണ്ട് തന്നെ സാമൂഹ്യവിരുദ്ധരുടെ താവളമായി സര്‍ക്കാര്‍ കളിസ്ഥലം മാറിയിരിക്കുകയാണെന്നും രാത്രികാലങ്ങളില്‍ കൂട്ടംകൂടിയെത്തുന്ന സാമൂഹ്യവിരുദ്ധര്‍ സമീപവാസികള്‍ക്ക് ശല്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങളായി കാടുമൂടിക്കിടക്കുന്നു കളിസ്ഥലം ധാരാളം വീടുകള്‍ നിറഞ്ഞ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. കാടുമൂടിക്കിടക്കുന്ന ഒരു കളിസ്ഥലം സമീപത്തുള്ളതുകൊണ്ട് വളരെ ഭീതിയോടെയാണ് നാട്ടുകാരും സമീപവാസികളും നോക്കിക്കാണുന്നത്. ഉപദ്രവകാരികളായ ജീവികളുണ്ടെന്ന സംശയത്താല്‍ മാതാപിതാക്കള്‍ കുട്ടികളെ ഈ ഭാഗത്തേക്ക് ഒറ്റയ്‌ക്കയക്കാന്‍ പോലും ഭയപ്പെടുന്നു.

നാട്ടുകാരുടെ നന്മയ്‌ക്കും നഗരസഭയുടെ കീഴിലുള്ള ജനതയുടെ കായികപരമായ കഴിവുകളുടെ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് ശ്രീകണ്ഠപുരം കോട്ടൂരില്‍ നഗരസഭാ സ്‌റ്റേഡിയം നിര്‍മാണം തുടങ്ങിയത്. എന്നാല്‍ നിര്‍മ്മാണ സമയത്തുണ്ടായ കാര്യക്ഷമത പിന്നീടങ്ങോട്ട് അധികൃതര്‍ കാണിച്ചിട്ടില്ലെന്നാണ് വാസ്തവം.

സംസ്ഥാന, ദേശീയ കായികതാരങ്ങള്‍ വളര്‍ന്നുവന്ന മലയോരപ്രദേശത്ത് ഒരുപാട് കായികപരമായ പുരോഗമനങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമായിരുന്ന കളിസ്ഥലമായിരുന്നു നഗരസഭ സ്റ്റേഡിയം. എന്നാല്‍, അധികൃതരുടെ നിസ്സംഗതാ മനോഭാവം മൂലം നഷ്ടമായത് ഒരു പ്രദേശത്തിന്റെ കായിക സ്വപ്‌നങ്ങളായിരുന്നു. സര്‍ക്കാര്‍ ഫണ്ടുകള്‍ എങ്ങനെയെല്ലാം നശിപ്പിക്കാം എന്നതിന് ഉത്തമോദാഹരണമാണ് ശ്രീകണ്ഠാപുരം നഗരസഭ സ്‌റ്റേഡിയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.