കണ്ണൂര്‍: അറുപത് വയസ്സ് കഴിഞ്ഞ കലാകാരന്‍മാര്‍ക്കുളള പെന്‍ഷന്‍ അപേക്ഷ സ്വീകരിക്കണമെന്നും ക്ഷേമനിധി ബോര്‍ഡിന്റെ സോണല്‍ ഓഫീസ് കണ്ണൂരില്‍ തുടങ്ങണമെന്നും സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കലാസാസംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ നടന്‍ ശ്രീകുമാറിനെ നേരില്‍കണ്ടാണ് വിവിധ ആവശ്യങ്ങളുന്നയിച്ചത്. കലാകരന്‍മാരുടെ വിവിധ ആവശ്യങ്ങളില്‍ അടിയന്തിര പരിപാരമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കലാകാരന്‍മാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തില്‍ സംവരണം അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുക, സംഗീത നാടക അക്കാദമി നല്‍കുന്ന പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഏകീകരിച്ച് ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു.
കലാകാരന്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കണ്ടൈത്തുമെന്ന് ചെയര്‍മാന്‍ നടന്‍ ശ്രീകുമാര്‍ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. സംസ്ഥാന പ്രസിഡണ്ട് ജി.വിശാഖന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെയര്‍മാനെ കണ്ടത്.
















