Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മനുഷ്യരെ വേദനകള്‍ ഒന്നാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 11:00 am IST
inWorld

അമേരിക്ക എന്നു കേള്‍ക്കുമ്പോള്‍ കെട്ടിപ്പൊക്കിയ ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും എടുപ്പുകളെക്കുറിച്ചാവും ആദ്യം മനസില്‍ വരിക.പക്ഷേ എന്തും ഒരു പനിക്കേ ഉള്ളൂ എന്നു പറയുംപോലെ ഒരുകാറ്റിലോ മഴയിലോ തീരുന്നതാണെല്ലാമെന്ന് അമേരിക്കയും സാക്ഷി. ലോകം പറയുന്ന അമേരിക്കയുടെ വലിപ്പങ്ങളെല്ലാം രണ്ടുകാറ്റില്‍ തലകുനിച്ചു.

ഹാര്‍വി,ഇര്‍മ കൊടുങ്കാറ്റുകള്‍ ചീറിയടിച്ചപ്പോള്‍ സുരക്ഷയുടെ വിലകൂടിയ ജീവിതമുണ്ടെന്നു കരുതിയ അമേരിക്ക വലിയ ബലൂണ്‍പോലെ പൊട്ടുന്നതാണുകണ്ടത്. മറ്റുരാജ്യക്കാരെപ്പോലെ അമേരിക്കയും ഭയന്നുനിലവിളിച്ചു. നിലവിളികള്‍ക്കെല്ലാം ഒരേ ശബ്ദവും വികാരവുമാണല്ലോ.

ആദ്യം ഹൂസ്റ്റണ്‍. പിന്നെ ഫ്്‌ളോറിഡ. ഹാര്‍വികൊടുങ്കാറ്റിനുശേഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഹൂസ്റ്റണ്‍ പാടെ മാറുകയായിരുന്നു.

വാഹനങ്ങള്‍ കുതിച്ചു പായുന്നനിരത്തിലൂടെ ആള്‍ക്കാരേയും അവരുടെ വേണ്ടപ്പെട്ട വസ്തുക്കളേയും വഹിച്ചുകൊണ്ട് ബോട്ടുകളാണ് ഓടിയത്. കൊടുംമഴയില്‍ റോഡുകള്‍ പുഴയാവുകയായിരുന്നു. അവിടത്തെ ജനങ്ങള്‍ അഭയാര്‍ഥികളെപ്പോലെ തങ്ങളുടെ വീടുകളെ താല്‍ക്കാലികമായി ഉപേക്ഷിച്ചുകൊണ്ട് കൈയ്യില്‍കിട്ടിയതുമായി രക്ഷപെട്ടുകൊണ്ടിരുന്നു. വലിയ കെട്ടിടങ്ങളും വന്‍മരങ്ങളും പലയിടങ്ങളിലും നിലംപൊത്തി.

അതല്ലാത്ത വീടുകളുടേയും കെട്ടിടങ്ങളിലേയും കീഴ്‌നിലകള്‍ വെള്ളംകൊണ്ടു നിറഞ്ഞിരുന്നു.ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ഹൂസ്റ്റണില്‍ പ്രാകൃത ദേശം എന്നപോലെ പെരുമ്പാമ്പും ചീങ്കണ്ണിയും മറ്റും നീന്തി നടക്കുകയായിരുന്നു. മുന്‍കൂട്ടി എല്ലാം അറിഞ്ഞ് സുരക്ഷാ ഏര്‍പ്പാടുകള്‍ ഒരുക്കിയിരുന്നെങ്കിലും കരുതലുകളെ കടന്നാണ് വെള്ളം ഒഴുകിയത്.പതിറ്റാണ്ടിനുശേഷം അമേരിക്കയില്‍ ശക്തമായി വീശിയടിച്ച കൊടുങ്കാറ്റായിരുന്നു ഹാര്‍വി.

ആരോ മനപ്പൂര്‍വം കരുതിവെച്ച കെണിപോലെ ഹാര്‍വിക്കുശേഷം പിന്നേയും വന്നു മറ്റൊരു കൊടുങ്കാറ്റ്്. അതിന്റെ പേരും മനോഹരമായിരുന്നു,ഇര്‍മ. കരീബിയന്‍ ദ്വീപുകളെ കടപുഴക്കിയെറിഞ്ഞു കടന്നുവന്ന ഇര്‍മ നാശംവിതച്ചത് ഫ്്‌ളോറിഡയിലായിരുന്നു. ഭീമാകാരനായ രാക്ഷസന്‍ എന്നാണ് ഇര്‍മയെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ്് വിശേഷിപ്പിച്ചത്.

128 കിലോ മീറ്റര്‍ വേഗതയിലാണ് ഇര്‍മ ആഞ്ഞുവീശിയത്.

വെള്ളപ്പൊക്കത്തില്‍ കനത്ത നാശംവിതച്ച ഇവിടെ അപൂര്‍വമായ പ്രതിഭാസമാണ് ഉണ്ടായത്. പെട്ടെന്ന് കടല്‍ പിന്നോട്ടുവലിഞ്ഞ് കര മരുഭൂമിപോലെ വരണ്ടു. സുനാമി വന്നപ്പോള്‍ കടലിന്റെ ഇത്തരമൊരു പിന്‍വലിയല്‍ ഉണ്ടായിരുന്നു. സുനാമി വരുന്നതിന്റെ അടയാളമാണോ ഇതെന്നുപോലും എല്ലാവരും ഭയന്നു. 58 ലക്ഷം ജനങ്ങളാണ് ഫ്്‌ളോറിഡയില്‍ ഇര്‍മയുടെ ദുരിതം അനുഭവിച്ചത്.

അതിനിടയില്‍ മണിക്കൂറുകളോളം വൈദ്യുതിയും പോയി. ഇല്ലാവരും ഇരുട്ടു നരകത്തിലായി. വെളിച്ചംകണ്ടുശീലിച്ച നഗരം ഇരുട്ടിനേടുപൊരുത്തപ്പെടാതെ കനത്ത ആശങ്കയിലായിരുന്നു. ഇരുട്ടിനെ ചൂഷണംചെയ്തുകൊണ്ട് വന്‍ മോഷണവും അവിടെ അരങ്ങേറി.ഒറ്റ ദിവസംകൊണ്ട് ഫ്‌ളോറിഡ പ്രേത നഗരമായി.

ഒരുകാര്യം എവിടേയും എപ്പോഴും സത്യമാണ്,പ്രകൃതി വരുത്തുന്ന നാശങ്ങളുടെ വിലാപങ്ങള്‍ ഒരുപോലെയാകും.എല്ലാവരേയും ഒന്നുപോലെയാക്കുന്നത് ആഹ്‌ളാദങ്ങളെക്കാള്‍ വേദനകളാണ്. അവിടെ കെട്ടിയുയര്‍ത്തുന്ന സുരക്ഷകള്‍ക്ക് മനക്കോട്ടകളുടെ ആയുസേയുള്ളൂ.

വര്‍ഷങ്ങളായി സിറിയയില്‍നിന്നും അഫ്ഘാന്‍,ഈജിപ്ത്,ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള യുദ്ധത്തിന്റെയും അരക്ഷിതാവസ്ഥയുടേയും പേരിലുള്ള അഭയാര്‍ഥി പലായന സ്വഭാവം പോലെയല്ലെങ്കിലും കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും അമേരിക്കയില്‍ സംഭവിച്ചതും മറ്റൊരു തരത്തില്‍ പലായനം തന്നെയായിരുന്നു, മനസുകൊണ്ട്.

പിന്ന അത് ശരീരംകൊണ്ടും ആകാമെന്നും അവര്‍ ഭയന്നുകാണും.യുദ്ധത്തില്‍ മരിക്കുംവരെയെങ്കിലും പിടിച്ചുനില്‍ക്കാം. കൊടുങ്കാറ്റിലുംവെള്ളപ്പൊക്കത്തിലുമോ. ചിന്തിക്കാന്‍പോലും നേരംകിട്ടുംമുന്‍പേ പലായനം സംഭവിച്ചിരിക്കും. നിലവിലുള്ള ജാഗ്രതകള്‍ പ്രകൃതി ക്ഷോഭങ്ങള്‍ക്കു മുന്നില്‍ ഒന്നുമല്ല. ലോകം പരിസ്ഥിതിയോടു നിരന്തരം പിണങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Kerala

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.