ഇരിട്ടി: കണ്ണൂര്‍ ഇരിട്ടി ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തതിന് ആദിവാസി യുവാവിനെ സിപിഎം സംഘം മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പയഞ്ചേരി വായനശാലക്ക് സമീപത്തെ കോളനിയിലെ അജിത്തി(24)നെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ പങ്കെടുത്താല്‍ ഇനിയും ഇതായിരിക്കും അവസ്ഥയെന്ന് പറഞ്ഞുകൊണ്ടാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അജിത്ത് പറഞ്ഞു. കഴിഞ്ഞദിവസം കടയില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാനായി പോവുകയിരുന്ന അജിത്തിനെ പയഞ്ചേരിയിലെ ചുമട്ടുതൊഴിലാളി ബിജുവിന്റെ നേതൃത്വത്തിലെത്തിയ ശ്യാംജിത്ത്, അരുണ്‍, നിഖിലേഷ് എന്നിവരടങ്ങിയ നാലംഗ സംഘം വടി കൊണ്ടും മറ്റും മദ്ദിക്കുയായിരുന്നു. ഇരിട്ടി പോലീസില്‍ പരാതി നല്‍കി.
പയഞ്ചേരി വായനശാലക്ക് സമീപത്തുള്ള കോളനിയില്‍നിന്നും ഈവര്‍ഷം നിരവധിയാളുകള്‍ സിപിഎമ്മിന്റെ ഭീഷണി വകവെക്കാതെ ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കോളനി നിവാസികളെ ഭീഷണിപ്പെടുത്തി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കുന്നതിനുവേണ്ടിയാണ് സിപിഎം ആസൂത്രിതമായി അക്രമം നടത്തിയത്.
















