തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തില്‍ സ്വീകരണം നല്കി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എംഎല്‍എ, പി.എസ്. ശ്രീധരന്‍പിള്ള, പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ആസ്ഥാന കാര്യാലയത്തിലെത്തിയ കണ്ണന്താനം മാരാര്‍ജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന് തുടങ്ങിയവര്‍ പൊന്നാടയണിയിച്ച് ഓഫീസ് മുറിയിലേക്ക് ആനയിച്ചു. സംസ്ഥാന അദ്ധ്യക്ഷന്റെ ഓഫീസിലെത്തിയ മന്ത്രി, കുമ്മനവുമായി അര മണിക്കൂര്‍ ചര്‍ച്ച നടത്തി. പ്രവര്‍ത്തകര്‍ പാല്പായസ വിതരണവും നടത്തി.
ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സമിതി അംഗങ്ങള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരടക്കം നിരവധിപേര്‍ കണ്ണന്താനത്തെ സ്വീകരിക്കാനെത്തിയിരുന്നു. രാവിലെ ഭാര്യ ഷീലയ്ക്കും കുമ്മനം രാജശേഖരനുമൊപ്പം ശിവഗിരി മഠം സന്ദര്‍ശിച്ച ശേഷമാണ് കണ്ണന്താനം, ബിജെപി കാര്യാലയത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: