Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൂല്യം ജലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 09:20 pm IST
in Samskriti

മക്കളേ,

ഇന്ന് പല വീടുകളിലും പ്രകൃതിയുടെ അതിമനോഹരമായ ചിത്രങ്ങള്‍ ചുമരുകളില്‍ തൂക്കിയിടുന്നത് കാണാം. ഇതിന്റെ അര്‍ത്ഥം ആ വീട്ടുകാര്‍ പ്രകൃതിയെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണല്ലൊ. എന്നിട്ടും അവര്‍ മുറ്റത്ത് നില്‍ക്കുന്ന വൃക്ഷം വെട്ടിമാറ്റുന്നു, അന്ധവിശ്വാസത്തെ അകറ്റാനുള്ള ബദ്ധപ്പാടില്‍ കാവുകള്‍ വെട്ടിനശിപ്പിക്കുന്നു, കുളങ്ങള്‍ മൂടുന്നു. ഇങ്ങനെ നമ്മുടെ പ്രകൃതിസ്‌നേഹവും പ്രകൃതി സംരക്ഷണവും കേവലം ചിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നു.

നമ്മുടെ നിലനില്‍പ്പുതന്നെ പ്രകൃതിയുടെ സംരക്ഷണത്തിലൂടെയാണെന്ന സത്യം നമ്മള്‍ മറക്കുന്നു. ജലാശയങ്ങള്‍ വറ്റിവരളുമ്പോഴും ദാഹജലത്തിനുകൂടി ദൗര്‍ലഭ്യം അനുഭവിക്കുമ്പോഴും പ്രകൃതിസംരക്ഷണവും ഭൂമിയിലെ ജലലഭ്യതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന സത്യം നമ്മള്‍ വിസ്മരിക്കുന്നു. പ്രകൃതിയെ സംരക്ഷിച്ചാല്‍ മാത്രമേ ജലസമ്പത്തിനെ രക്ഷിക്കാനാവു. അതുപോലെ തിരിച്ചും.

ഇന്നു ഭൂമിയിലെ ജലം വറ്റിക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ വെള്ളം കുറയുമെന്ന് പണ്ട് സ്വപ്‌നത്തില്‍ പോലും ആരും കരുതിയിട്ടുണ്ടാവില്ല. എന്നാലും ജലം പാഴാക്കാതിരിക്കാന്‍ അന്നുള്ളവര്‍ ശ്രദ്ധിച്ചിരുന്നു. വെള്ളമില്ലെങ്കില്‍ ജീവനില്ല, ജീവിതവും ഇല്ല എന്ന് അവര്‍ക്കറിയാമായിരുന്നു.

അന്നൊക്കെ എല്ലാ വീടുകളിലും കിണ്ടിയില്‍ വെള്ളം നിറച്ചുവയ്‌ക്കും. കിണ്ടിയില്‍നിന്ന് ഒഴിച്ചാണ് കൈ കഴുകുകയും മറ്റും ചെയ്തിരുന്നത്. അങ്ങനെ വെള്ളം ആവശ്യത്തിന് മാത്രമെ ചെലവാക്കുകയുള്ളു. എന്നാല്‍ ഇന്നു പലരും ഉപയോഗം കഴിഞ്ഞ് ടാപ്പ് ശരിയായി അടയ്‌ക്കാന്‍ പോലും ശ്രദ്ധിക്കാറില്ല.

അമ്മയുടെ കുട്ടിക്കാലം ഓര്‍മ്മവരുന്നു. അന്നു ഞങ്ങളുടെ ഗ്രാമത്തില്‍ ആയിരം വീടിനും കൂടി ഒരു പൈപ്പേയുള്ളൂ. രാവിലെ വെള്ളത്തിന് ചെന്നാല്‍ രാത്രിവരെ കാത്തുനിന്നാലെ ഒരു കുടം വെള്ളം കിട്ടുകയുള്ളൂ. ചിലപ്പോള്‍ കിട്ടുകയേ ഇല്ല. ഈ സാഹചര്യത്തില്‍ വളര്‍ന്നതുകൊണ്ട് ഇപ്പോഴും യാത്രയ്‌ക്കിടയില്‍ വഴിയരികില്‍ എവിടെയെങ്കിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു കണ്ടാല്‍ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോകുന്നതുപോലെ വിഷമം തോന്നും.

ഉടനെതന്നെ വണ്ടി നിര്‍ത്തിയിട്ട്, വെള്ളം പോകുന്നതു തടയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്നു നോക്കും. വെള്ളത്തിന്റെ വില ചെറുപ്പത്തിലേ അറിഞ്ഞതുകൊണ്ടാണ് അമ്മയ്‌ക്ക് ആ ഭാവം വന്നത്. അത്തരത്തിലുള്ള ഒരു ഭാവം നമുക്ക് ഓരോരുത്തര്‍ക്കും ആവശ്യമാണ്.

അടുത്ത കാലത്തായി പല സംസ്ഥാനങ്ങളിലും മഴവെള്ളം സംഭരിക്കുന്നത് നിര്‍ബ്ബന്ധമാക്കിയുള്ള നിയമം വന്നിട്ടുണ്ട്. മഴവെള്ളം നല്ലത് തന്നെയാണ്, പക്ഷെ ഫാക്ടറികളിലെയും വാഹനങ്ങളുടെയും പുകയും മറ്റുമാലിന്യങ്ങളും മൂലം ഇന്ന് അന്തരീക്ഷവും മലിനമാണ്. ആ മാലിന്യം മഴവെള്ളത്തെയും ബാധിക്കും.

അതുകൊണ്ട് ടാങ്കില്‍ സംഭരിക്കുന്ന മഴവെള്ളം കുളത്തിലെ വെള്ളം പോലെ ശുദ്ധമാകണമെന്നില്ല. വീടിനോടുചേര്‍ന്ന് അര സെന്റ് സ്ഥലത്ത് കുളം വച്ചാല്‍ മഴവെള്ളമെല്ലാം ആ കുളത്തില്‍ ചെന്ന് വീഴും. കുളത്തിലെ പായലും, മീനും മറ്റും അഴുക്കിനെ ഇല്ലാതാക്കി വെള്ളത്തെ ശുദ്ധീകരിക്കുന്നു. കൂടാതെ മണ്ണും മരത്തിന്റെ വേരുകളും വെള്ളത്തെ അരിച്ച് ശുദ്ധമാക്കുന്നു. ഇപ്പോള്‍ നമ്മള്‍ ഫില്‍റ്റര്‍ വാങ്ങി വെള്ളം ശുദ്ധീകരിക്കുകയാണ്.

എന്നാല്‍ കുളത്തിലെ വെള്ളം കൃത്രിമ മാര്‍ഗ്ഗങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ മണ്ണില്‍ നിന്നും അരിച്ച് വരുന്ന വെള്ളമാണ്. കിണറ്റിലെ വെള്ളവും ഉള്ളില്‍നിന്നുതന്നെ അരിച്ച് വരുന്നതാണ്. പണ്ടുള്ളവര്‍ നെല്ലിമരത്തിന്റെ തടി കിണറിന്റെ അടിത്തട്ടില്‍ ഇടാറുണ്ട്. നെല്ലിയ്‌ക്ക് ഔഷധഗുണമുള്ളതുകൊണ്ട് കുളത്തിലെയും കിണറ്റിലെയും വെള്ളം ടാപ്പുവെള്ളത്തെ അപേക്ഷിച്ച് ശുദ്ധമായിരിക്കും.

ഇന്നു കേരളത്തില്‍ പെയ്യുന്ന മഴവെള്ളത്തില്‍ നല്ലൊരുഭാഗം കടലിലേയ്‌ക്കാഴുകി നഷ്ടപ്പെടുകയാണ്. അതുകൊണ്ട് തീര്‍ച്ചയായും അഞ്ച് സെന്റ് സ്ഥലമെങ്കിലും ഉള്ളവര്‍ അര സെന്റോ, കാല്‍ സെന്റോ സ്ഥലം കുളത്തിനായി മാറ്റിവെയ്‌ക്കണം. സ്ഥലമില്ലാത്തവര്‍ വീടിനോടുചേര്‍ന്ന് മഴവെള്ളം സംഭരിക്കാനുള്ള ടാങ്ക് നിര്‍മ്മിക്കണം.

എല്ലാ വീടുകളോടും ചേര്‍ന്ന് ചെറിയൊരു കാവ് വേണം. അത്തി, ഇത്തി, അരയാല്‍, പേരാല്‍ തുടങ്ങിയ കുറച്ച് വൃക്ഷങ്ങള്‍ അടുത്തടുത്ത് വെയ്‌ക്കണം. പൂര്‍വ്വികര്‍ നമുക്കു പകര്‍ന്നുതന്ന ഇത്തരം നല്ല പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്കു സാധിക്കട്ടെ.

ജലമില്ലെങ്കില്‍ നമുക്ക് ജീവിതമില്ല. ആ സത്യം മനസ്സിലാക്കി ജലാശയങ്ങള്‍ പരമാവധി സംരക്ഷിക്കാനും, ജലം പാഴാകാതിരിക്കാനും നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണം. ടാപ്പ് തുറന്നു ജലം ഉപയോഗിക്കുമ്പോള്‍ എത്രയും കുറച്ച് ഉപയോഗിക്കുവാന്‍ കുട്ടികളെ പഠിപ്പിക്കണം. എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജലമെന്ന നിധി സംരക്ഷിക്കാനും അതുവഴി ഭൂമിയില്‍ മനുഷ്യരാശിയുടെ നിലനില്‍പ് ഉറപ്പുവരുത്താനും സാധിക്കുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.