ഇരിട്ടി: പയഞ്ചേരിയില്‍ ശ്രീകൃഷ്ണജയന്തി ശോഭയാത്രയില്‍ പങ്കെടുത്തത്തിന്റെ പേരില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച എസ്എഫ്‌ഐ ഇരിട്ടി ഏരിയാ പ്രസിഡന്റ് നിഖിലേഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ പി.പി.പ്രിജു ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ട വിദ്യാര്‍ത്ഥി നേതാവാണ് ഇത്തരം കാടത്തത്തിന് കൂട്ട് നിന്നത്. ദളിതര്‍ക്ക് വേണ്ടി വാദിക്കുകയും ദളിതതരെ അക്രമിക്കുകയും ചെയ്യുന്ന എസ്എഫ്‌ഐയുടെ കപട ദളിത് സ്‌നേഹം തിരിച്ചറിയണം. കുറ്റവാളികള്‍ക്കെതിരെ പട്ടികജാതി അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















