കണ്ണൂര്‍: കൊളത്തൂര്‍ അദ്വൈതാശ്രമം രജതജയന്തിയുടെ ഭാഗമായി 18 ന് കണ്ണൂര്‍ കലക്‌ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന ഹിന്ദുമഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നടത്തുന്ന രഥയാത്ര സമാപിച്ചു. രാവിലെ 9 മണിക്ക് പയ്യന്നൂരില്‍ ചീമേനി അവദൂതാശ്രമം മഠാധിപതി സ്വാമി വിനോദ് ഉദ്ഘാടനം ചെയ്തു. പഴയങ്ങാടി, അഴീക്കല്‍, നീര്‍ക്കടവ്, തയ്യില്‍, കൂക്കടവ്, ധര്‍മ്മടം, പാലിശ്ശേരി, ചാലില്‍, തലായി എന്നീ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം മാഹിയില്‍ സമാപിച്ചു. സമാപന പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ജയപ്രകാശ്, കെ.മണിവര്‍ണ്ണന്‍, കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















