തിരുവനന്തപുരം: ലോക ഓസോണ്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് തിരുവനന്തപുരം വിജെടി ഹാളില്‍ വനംമന്ത്രി കെ.രാജു നിര്‍വ്വഹിക്കും. വി.എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്ടര്‍ ജോയ് ഇളമണ്‍, കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം ഡയറക്ടര്‍ ജോര്‍ജ്ജ് ചാക്കച്ചേരി, ഡോ ശാന്തി, ശിവകുമാര്‍, ഹമീദലി, റെനി പിള്ള എന്നിവര്‍ പങ്കെടുക്കും.
പരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും സംബന്ധിച്ച വിവിധ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം, ഭൂമിത്രസേന ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകര്‍ക്കുള്ള പരിശീലനം, സെമിനാറുകള്‍ എന്നിവയാണ് പരിപാടികള്‍.
















