തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ പഴിചാരി ഭാഷാദ്ധ്യാപകരെ ദ്രോഹിക്കരുതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്(എന്‍ടിയു). രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ 2019 മാര്‍ച്ച് 31-നകം അദ്ധ്യാപകര്‍ ട്രെയിനിംഗ് യോഗ്യത നേടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ സംസ്ഥാന പൊതു വിദ്യഭ്യാസ വകുപ്പ് തെറ്റായി വ്യാഖ്യനിച്ചിരിക്കുകയാണെന്ന് എന്‍ടിയും പ്രസിഡന്റ് കെ.എന്‍. വിനോദ് പ്രസ്താവനയില്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ പറയുന്നു തരത്തിലുള്ള അണ്‍ട്രെയിന്‍ഡ് അധ്യാപകര്‍ കേരളത്തില്‍ നിലവിലില്ല. എന്നാല്‍ കെഇആര്‍ പ്രകാരം ഭാഷാധ്യാപകനിയമനത്തിന് നല്കുന്ന ഇളവനുസരിച്ച് ട്രെയിനിങ് ഇല്ലാത്ത ആയിരക്കണക്കിന് ഭാഷാധ്യാപകര്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ജോലിചെയ്യുന്നു. 2019 മാര്‍ച്ച് 31ന് ശേഷം ഇവരെ സര്‍വ്വീസില്‍ തുടരാനനുവദിക്കില്ലെന്ന, കഴിഞ്ഞ ദിവസത്തെ ഡിപിഐയുടെ സര്‍ക്കുലര്‍ ഇവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ പൊതുവായിക്കണ്ട് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഉത്തരവുകള്‍ കേരളത്തെ ഏതെങ്കിലും വിധത്തില്‍ ദോഷകരമായി ബാധിക്കുന്നു എങ്കില്‍, അത് കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്താനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് കെ.എന്‍. വിനോദ് നിര്‍ദേശിച്ചു. വിദ്യാഭ്യാസ അവകാശനിയമപ്രകാരം എല്‍.പി.അഞ്ചാം ക്ലാസ്സ്വരെയും യുപി എട്ടാം ക്ലാസ്സ്വരെയും ആക്കണമെന്ന ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അതിനാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍, കെഇആര്‍ അനുസരിച്ച് നിലവില്‍ സര്‍വ്വീസിലുള്ള മുഴുവന്‍ അദ്ധ്യാപകരുടെയും തൊഴില്‍ സംരക്ഷിക്കുന്ന വിധം ഇളവ് നേടിയെടുക്കാനുള്ള നടപടികളാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
കെടെറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തിലും കേരളത്തിലെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തണം. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ആവശ്യമായ യോഗ്യതയുള്ള അധ്യാപകര്‍ക്ക് സ്വാഭാവികമായി ലഭിക്കേണ്ട പ്രൊമോഷന് അധികയോഗ്യത നിഷ്കര്‍ഷിക്കുന്നത് യുക്തിസഹമല്ല. കേന്ദ്രസര്‍ക്കാരിനെ പഴിചാരി, സര്‍വ്വീസിലുള്ള അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കാതെ, ക്രിയാത്മക നടപടികളാണ് സംസ്ഥാനസര്‍ക്കാരില്‍നിന്നും ഉണ്ടാകേണ്ടതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















