നശിക്കുന്നുമറയൂര്: കാന്തല്ലൂരിലെ ശീതകാല പച്ചക്കറി കേരള വിപണികളില്എത്തിക്കുവാന് സര്‍ക്കാര്‍ വാങ്ങി നല്കിയ ലോറി കട്ടപ്പുറത്ത്. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ കാന്തല്ലൂര്‍ സന്ദര്‍ശന വേളയില്‍ ലോറി ഉപയോഗിച്ച്തുടങ്ങുവാന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
മാസങ്ങള്‍ കഴിഞ്ഞിട്ടും ലോറിയുടെ പെര്‍മിറ്റ് ശരിയായില്ല എന്ന കാരണത്താല്‍ ഓടിക്കാതെ ഇട്ടിരിക്കുകയാണ്. ഇത് പരിശോധിച്ച് പേപ്പര്‍ നല്കേണ്ടഉദ്ദ്യോഗസ്ഥര് തിരക്കായതിനാല്സമയം കിട്ടുമ്പോള്‍ പരിശോധിക്കാം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സ്വാകര്യ വാഹനങ്ങള്‍ക്ക് അമിത വാടക നല്‍കിയാണ് പച്ചക്കറി ശേഖരിക്കുന്നത്.
പച്ചക്കറി ശേഖരണം അട്ടിമറിക്കാനള്ള നീക്കത്തിന്റെ ഭാഗമായാണ് ലോറി ഓടിക്കാതിരിക്കുന്നതിന് പിന്നലെന്ന ആക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: