നെടുങ്കണ്ടം: ചായക്കടയില്‍ മദ്യം ഒളിപ്പിച്ച് അനധികൃത വില്‍പ്പന നടത്തിയ പ്രതി പിടിയില്‍. ചിന്നക്കനാല്‍ ബിയല്‍ റാം കരയില്‍ ആനന്ദഭവനില്‍ ഗണേശന്‍ (55)നെ ഉടുമ്പന്‍ചോല റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഗണേശന്റെ ഉടമസ്ഥതയിലുള്ള കടയുടെ മറവിലാണ് കച്ചവടം. കടയിലും, ഏലത്തോട്ടത്തിലുമായി ഒളിപ്പിച്ച നിലയില്‍ 5.500 ലിറ്റര്‍ മദ്യം എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു. എസ്റ്റേറ്റിലെ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടന്നിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരായ സേവ്യര്‍, ജോഷി, ജോര്‍ജ്, തോമസ്, രാജന്‍, ശ്രീകുമാര്‍, ശശീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















