തൊടുപുഴ: പോലീസുകാരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി തൊടുപുഴ പോലീസ് സ്റ്റേഷനെ മ്യൂസിക് പോലീസ് സ്റ്റേഷനാക്കി. പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ ഡിവൈഎസ്പി എന്‍എന്‍ പ്രസാദ് നിര്‍വ്വഹിച്ചു.
ദിവസവും രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്പീക്കറിലൂടെ മലയാളത്തിലെ നിത്യഹരിത ഗാനങ്ങള്‍ കേള്‍ക്കാം. ഡിവൈഎസ്പി, സിഐ, എസ്ഐ, വനിത സെല്‍, കണ്‍ട്രോള്‍റൂം, പരാതിയുമായി എത്തുന്നവര്‍ ഇരിക്കുന്നിടം എന്നിങ്ങനെ പത്ത് സ്ഥലങ്ങളിലാണ് പാട്ട് കേള്‍ക്കാനായി സ്പീക്കര്‍ സ്ഥാപിച്ചിരിക്കുന്നത്. എസ്.ഐയുടെ ഓഫീസിലാണ് ആംപ്ലീഫയര്‍ സ്ഥാപിച്ചിരിക്കുന്നത്.
പാട്ട് നിര്‍ത്തുന്നതിന് ഓരോ സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന സ്പീക്കറിനൊപ്പം സ്വിച്ചും സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിക് സിസ്റ്റത്തിനും സ്പീക്കറിനുമായി 6000 രൂപയാണ് ചെലവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: