കട്ടപ്പന: ചാരായം വാറ്റുന്നതിനിടെ മദ്ധ്യവയസ്‌കന്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. വെള്ളിലാംകണ്ടം പുത്തന്‍വീട്ടില്‍ ഗോപി(50)യാണ് പിടിയിലായത്. ബുധനാഴ്‌ച്ച വൈകിട്ട് നടത്തിയ തിരച്ചിലിനിടെയാണ് ഇയാളെ പിടികൂടിയത്.
രണ്ട് ലിറ്റര്‍ ചാരായവും 10 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















