കൊച്ചി: എം.എല്‍.എയും നടനുമായ ഗണേഷ്കുമാര് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ജയില്‍ ചട്ടങ്ങള്‍ പാലിച്ചാണ് ഗണേഷിന്റെ കൂടികാഴ്ച.
സുപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു ദിലീപുമായി സംസാരിച്ചത്. അരമണിക്കൂര്‍ നീണ്ട കൂടികാഴ്ചയില്‍ ഇരുവരും തമ്മില്‍ കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ജയില്‍സുപ്രണ്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജയില്‍ സൂപ്രണ്ട് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതോടൊപ്പം സെപ്തംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ ദിലീപിനെ സന്ദര്‍ശിച്ചവരുടെ പേരുകളും കോടതിക്ക് കൈമാറിയിട്ടുണ്ട്.
നേരത്തെ ഭരണപക്ഷത്തിന്റെ ഭാഗമായ ഗണേഷ് കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. സിനിമക്കാരുടെ കൂട്ടത്തോടെയുള്ള സന്ദര്‍ശനം കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തിരുന്നു.
















