Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളിയുടെ ക്ഷേത്രദര്‍ശനം: തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 10:25 am IST
in Kerala

തൃശൂര്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമായതോടെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം. അഷ്ടമിരോഹിണി ദിനത്തിലാണ് കടകംപള്ളി ഗുരുവായൂരപ്പന് മുന്നില്‍ തൊഴാനെത്തിയത്. ഉത്സവത്തിന്റെ ഭാഗമായി പറ നിറയ്‌ക്കുകയും കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പേരില്‍ മന്ത്രി പുഷ്പാഞ്ജലി നടത്തുകയും ചെയ്തു. ഇതാദ്യമായാണ് ഒരു സിപിഎം മന്ത്രി ഗുരുവായൂരില്‍ വഴിപാട് നടത്തുന്നത്.

കടകംപള്ളിയെ തള്ളണോ കൊള്ളണോ എന്നറിയാതെ പാര്‍ട്ടി വിഷമവൃത്തത്തിലാണ്. ഇക്കാര്യത്തില്‍ ഇനിയും നയം വ്യക്തമാക്കിയിട്ടില്ല. അതേസമയം മുന്‍ ഇടത് എംഎല്‍എ മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്ന് വെളിപ്പെടുത്തിയ ബിഷപ്പിനെ നികൃഷ്ടജീവി എന്നുവിളിച്ചാക്ഷേപിച്ച പിണറായി വിജയന്‍ കടകംപള്ളിയെ ന്യായീകരിക്കാന്‍ ഇടയില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ക്ഷേത്രവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് സിപിഎം നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ്സിലും കോഴിക്കോട് നടന്ന പ്ലീനത്തിലും ഇത് വ്യക്തമാക്കിയിരുന്നു. നേരത്തെ കാടാമ്പുഴയില്‍ കോടിയേരി ബാലകൃഷ്ണന്റെ പത്‌നി പൂമൂടല്‍ നടത്തിയതും പാര്‍ട്ടി നിഷേധിച്ചിരുന്നു. കോടിയേരിയുടെ പേരിലായിരുന്നു പത്‌നി വിനോദിനി പൂമൂടല്‍ വഴിപാട് നടത്തിയത്. എന്നാല്‍ കോടിയേരി ഇത് നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്തു.

മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന ജി.സുധാകരന്‍ ശബരിമലയിലും ഗുരുവായൂരിലുമടക്കം സന്ദര്‍ശനം നടത്തിയിരുന്നെങ്കിലും തൊഴാനോ വഴിപാട് നടത്താനോ തയ്യാറായിരുന്നില്ല.

ഇതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് കടകംപള്ളി സ്വീകരിച്ചത്. കടകംപള്ളിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി നേതൃത്വം എന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്നലെ മാധ്യമങ്ങളെല്ലാം കടകംപള്ളിയുടെ ചിത്രങ്ങളും വാര്‍ത്തയും പുറത്തുവിട്ടതോടെയാണ് പാര്‍ട്ടി പ്രതിരോധത്തിലായത്. ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുത്ത ഉണ്ണിക്കണ്ണന്മാരെ മന്ത്രി വാത്സല്യപൂര്‍വം ലാളിക്കുകയും ചെയ്തു.

ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുക്കുന്നത് ബ്ലൂവെയില്‍ ഗെയിം കളിക്കുന്നതിന് തുല്യമാണെന്ന് പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.  കടകംപള്ളിയുടെ ക്ഷേത്രദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ദേവസ്വം മന്ത്രി എന്നുള്ള നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നും കുടുംബാംഗങ്ങള്‍ പണ്ടുമുതലെ ഭക്തിപ്രസ്ഥാനത്തിന്റെ ആള്‍ക്കാരാണെന്നും കടകംപള്ളി തിരുവനന്തപുരത്ത് പ്രതികരിച്ചു. മന്ത്രിയോട് വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചതായി വിവരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.