ചെറുപുഴ: മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത് വെച്ച ശേഷം കരിയോയിലൊഴിച്ച് വികൃതമാക്കി. കാങ്കോല്‍ ആലപ്പടമ്പ് സ്വദേശിയായ മാധ്യമപ്രവര്ത്തകന് ജനം ടിവി പയ്യന്നൂര്‍ റിപ്പോര്‍ട്ടര്‍ എ.കെ.ശ്രീജയന്റെ വീട്ടു വരാന്തയിലാണ് ഇന്നലെ രാത്രി കരിയോയില്‍ ഒഴിച്ച ശേഷം റീത്ത് വച്ചത്. റീത്തിനു മുകളില്‍ ശ്രീജയന്‍ ബലിദാന ദിനം സപ്തംബര്‍ 28 എന്ന് എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ യാദവ സമുദായംഗമായ ശ്രീജയന്‍ ആലപടമ്പിലെ തന്റെ കുടുംബക്കാരോടും സുഹൃത്തുക്കളോടും ഒപ്പം ചേര്‍ന്ന് പായസവിതരണം നടത്തിയിരുന്നു. സംഭവത്തില്‍ പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി
സംഭവസ്ഥലം സന്ദര്‍ശിച്ച ബിജെപി നേതാക്കളായ എ.കെ.രാജഗോപാല്‍, ടി.രാമകൃഷ്ണന്, സി.കെ.രമേശന്, ടി.പി.ഗംഗാധരന് എന്നിവര്‍ പ്രതിഷധിച്ചു. ഉത്തരേന്ത്യയില്‍ നടക്കുന്ന നിസ്സാര സംഭവങ്ങള്‍പോലും പര്‍വ്വതീകരിച്ചു കൊടുക്കുകയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടുകയും ചെയ്യുന്നവര്‍ ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: