അടിമാലി: ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്‌നചിത്രം സമൂഹ മാധ്യമ കളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസ് എടുത്തു.
വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത് ഇതിനെ തുടന്ന് നെടുങ്കണ്ടം സ്വദേശിക്കെതിരെ കേസെടുത്തു. ഒരു കുട്ടിയുള്ള യുവതി ഭര്‍ത്താവുമായി ഏറെ നാളായി പിണങ്ങി കഴിയുകയായിരുന്നു.
ഇതിനിടെ പരിചപ്പെട്ട യുവാവുമായി പ്രണയത്തിലായി തുടര്‍ന്ന് യുവാവ് വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയും സമുഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. വെള്ളതൂവല്‍ പോലീസ് സ്റ്റേഷന്‍ പരിതിയിലാണ് സംഭവം. അടിമാലി സിഐ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
















