കണ്ണൂര്‍: ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ കണ്ണൂര്‍ (ഫെറ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ റസിഡന്‍സ് അസോസിയേഷനുകളെയും പങ്കെടുപ്പിച്ച് ജില്ലാതല സംഗമം നടത്തുന്നു. 17ന് കാലത്ത് പത്തിന് ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെറ കണ്ണൂരിന്റെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടത്തും. ജില്ലാ അസോസിയേഷനിലേക്കുള്ള അംഗത്വഫോറം വിതരണവും ഭാവി പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും ചര്‍ച്ചയും സംഗമത്തില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍.അനില്‍കുമാര്‍, പി.ജോയ്, സി.പി.ദാമോദരന്‍, മുജീബ് പുതിയവീട്ടില്‍, മുരളീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
















