കണ്ണൂര്‍: കൊളത്തൂര്‍ അദൈ്വതാശ്രമം രജതജയന്തിയുടെ ഭാഗമായി 18 ന് കണ്ണൂര്‍ കലക്‌ട്രേറ്റ് മൈതാനിയില്‍ ഹിന്ദുമഹാസമ്മേളനം നടക്കും. ഉച്ചക്ക് 2.30 ന് പോലീസ് കോ-ഓപ്പ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ പൗരപ്രമുഖ സംഗമവും തുടര്‍ന്ന് ധര്‍മ്മവാഹിനി സംഗമവും നടക്കും. തുടര്‍ന്ന് അഞ്ച് മണിക്ക് കലക്‌ട്രേറ്റ് മൈതാനിയില്‍ ആചാര്യ സംഗമം, സമാദരണം, ധര്‍മ്മ സംവാദം, സംശയ നിവാരണം എന്നിവ നടക്കും.
പരിപാടിയുടെ പ്രചരണാര്‍ത്ഥം ഇന്ന് രാവിലെ മണക്കടവ് നിന്നാരംഭിക്കുന്ന രഥയാത്ര രാവിലെ 9 മണിക്ക് അമൃതാനന്ദമയീ മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മണക്കടവ്, ആലക്കോട്, നടുവില്‍, ശ്രീകണ്ഠപുരം ഉളിക്കല്‍, ഇരിട്ടി, പേരാവൂര്‍, ആറളം, കൊട്ടിയൂര്‍, നിടുംപൊയില്‍, കോളയാട്, കണ്ണവം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം 6.30 ന് ചിറ്റാരിപ്പറമ്പില്‍ സമാപിക്കും. സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു ഉദ്ഘാടനം ചെയ്യും.
നാളെ തീരദേശ മേഖലകളിലൂടെ സഞ്ചരിക്കുന്ന രഥയാത്ര രാവിലെ 9 മണിക്ക് പയ്യന്നൂരില്‍ ചീമേനി അവദൂതാശ്രമം മഠാധിപതി സ്വാമി വിനോദ് ഉദ്ഘാടനം ചെയ്യും. പഴയങ്ങാടി, അഴീക്കല്‍, നീര്‍ക്കടവ്, തയ്യില്‍, കൂക്കടവ്, ധര്‍മ്മടം, പാലിശ്ശേരി, ചാലില്‍, തലായി എന്നീ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം മാഹിയില്‍ സമാപിക്കും. സമാപന പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും. അഡ്വക്കറ്റ് ജയപ്രകാശ്, കെ.മണിവര്‍ണ്ണന്‍, കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.
സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വക്കറ്റ് എം.കെ.രഞ്ജിത്ത്, ജനറല്‍ കണ്‍വീനര്‍ കെ.വി.ജയരാജന്‍ മാസ്റ്റര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ എ.ദാമോദരന്‍, കെ.ഒ.ജയകൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
















