കണ്ണൂര്‍: വളപട്ടണത്ത് അതിപുരാതനമായ ക്ഷേത്രഭൂമി കയ്യേറി തറയും ദേവസ്ഥാനങ്ങളും നശിപ്പിച്ചത് കൃത്രിമ രേഖയുണ്ടാക്കി സ്ഥലം കൈവശപ്പെടുത്താന്‍. വളപട്ടണം സ്വദേശി പുതിയപുരയില്‍ കുഞ്ഞഹമ്മദ് എന്നയാളാണ് ഭൂമി കയ്യേറിയത്. കഴിഞ്ഞദിവസം പകല്‍ സമയത്താണ് ചിറക്കല്‍ കോവിലകം ദേവസ്വത്തിന്റെ കീഴിലുള്ള കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരമഹോത്സവ ദിനത്തില്‍ ഭഗവതിയെ എഴുന്നള്ളിച്ച് പൂജ നടത്തുന്ന ഭൂമി കയ്യേറി തറകള്‍ നശിപ്പിച്ചത്. കോലത്തിരി രാജാവിന്റെ പ്രസിദ്ധമായ വളപട്ടണം കോട്ടയ്‌ക്ക് സമീപം നിലനില്‍ക്കുന്ന ഭൂമി കയ്യേറിയതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ചിറക്കല്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വളപട്ടണം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂമി കയ്യേറിയ ആളെ സിഐ തന്നെ നേരിട്ട് സ്റ്റേഷനില്‍ വിളിച്ച് വരുത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇയാളുട പക്കല്‍ രേഖകളൊന്നുമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഉത്സവദിനങ്ങൡ പതിനായിരങ്ങളെത്തുന്ന അതിപുരാതനമായ തറകള്‍ നശിപ്പിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ പോലീസ് കേസടുക്കാത്തതില്‍ ദുരൂഹതയുണ്ട്.
















