കണ്ണൂര്‍: കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓണം-ബക്രീദ് ആഘോഷ പരിപാടികള്‍ ഇന്ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. രാവിലെ 11 ന് സ്‌കൂളിലെ രണ്ടായിരത്തോളം പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചുള്ള മെഗാതിരുവാതിര അരങ്ങേറുമെന്ന് മുഖ്യാധ്യാപിക പി.എം.സ്മിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് മൈലാഞ്ചിയിടല്‍, വടംവലി എന്നീ മത്സരങ്ങളും നടക്കും. എല്‍പി, യുപി വിഭാഗം വിദ്യാര്‍ഥികള്‍ നാടന്‍പൂക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന പൂക്കളവും മത്സരത്തിന്റെ പ്രത്യേകതയാണ്. ഓണസദ്യയും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.പി.അനില്‍കുമാര്‍, പി.അരവിന്ദന്‍, കെ.ജിതിന്‍ എന്നിവരും പങ്കെടുത്തു.
















