കണ്ണൂര്‍: കോസ്റ്റല്‍ ലൈനില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചുള്ള സര്‍വ്വെ നടത്തുന്നതിന് 3 എന്യൂമറേറ്റര്‍മാരെ ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍ നിയമിക്കുന്നതിനായുളള കൂടിക്കാഴ്ച 16 ന് നടത്തും. യോഗ്യത : + 2. ഡാറ്റാ എന്‍ട്രികോഴ്‌സ് പൂര്‍ത്തീകരിച്ച സാഫ് തീരനൈപുണ്യ ട്രെയിനിങ്ങില്‍ പരിശീലനം നേടിയ യുവതികള്‍ക്കും, മത്സ്യത്തൊഴിലാളി സമൂഹത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കും.
താല്‍പര്യമുളളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മത്സ്യത്തൊഴിലാളി സര്‍ട്ടിഫിക്കറ്റും സഹിതം 16 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോപ്ലക്‌സിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2731081.
















