കണ്ണൂര്‍: തദ്ദേശിയ ജനതയുടെ അവകാശം സംബന്ധിച്ച് ഐക്യരാഷ്‌ട്രസഭ നടത്തിയ പ്രഖ്യപനത്തിന്റെ പത്താം വാര്‍ഷികദിനം സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കോളനികളിലും ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളനികളില്‍ നടപ്പിലാക്കിയ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 3 മണിക്ക് കോളയാട് പഞ്ചായത്തിലെ ചെകേ്യരി കോളനിയില്‍ ഇ.പി.ജയരാജന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഹാംലെറ്റ് വികസനപദ്ധതിയില്‍ കോളനിയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
















