Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണന്താനം ക്രൈസ്തവ സഭാ നേതാക്കളെ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 10:28 pm IST
in Kerala

പാലാ അരമനയില്‍ ബിഷപ്പുമാരായ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ക്രൈസ്തവസഭാ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാലാ, ചങ്ങനാശേരി എന്നിവിടങ്ങളിലെ അരമനകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. മണര്‍കാട് പള്ളി, മണര്‍കാട് ദേവീക്ഷേത്രം എന്നിവിടങ്ങളിലും കേന്ദ്രമന്ത്രി എത്തി.

എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് മോദിസര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസം എന്തായാലും സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും എന്നതാണ് മോദിയുടെ നയമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. പാലാ അരമനയിലെത്തിയ മന്ത്രി സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സ്ഥാനമൊഴിഞ്ഞ ബിഷപ്പ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുമായി സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തെയും പ്രതീക്ഷയോടെ കാണുന്നതായി ബിഷപ്പ് ജേക്കബ് മുരിക്കന്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുകയെന്നതാണ് സഭയുടെ ധര്‍മ്മം.അതില്‍ മാറ്റമില്ലെന്ന് ബിഷപ്പ് പ്രതികരിച്ചു. മൂല്യങ്ങളില്‍ വിശ്വസിക്കുകയും പാവങ്ങളോട് കരുണയുള്ളയാളുമാണ് മോദി. ക്രിസ്ത്യന്‍ മൂല്യങ്ങളുടെ അടിത്തറയും കരുണയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റബര്‍ കര്‍ഷകരുടെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ക്ക് ഇനി പരിഹാരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭാര്യയോടൊത്ത് അരമനയിലെത്തിയ കണ്ണന്താനത്തെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ബിഷപ്പ് ജോസഫ് പള്ളിക്കാപ്പറമ്പില്‍, വികാരി ജനറല്‍മാരായ മോണ്‍. ജോസഫ് കൊല്ലം പറമ്പില്‍, മോണ്‍. ജോസഫ് മാലേപ്പറമ്പില്‍, ഫാ. ജോസഫ് കോലാനിക്കല്‍, ചാന്‍സലര്‍ ഫാ. ജോസ് കാക്കലില്‍, ഫ. ജോസ് വള്ളോം പുരയിടം, എന്നിവരും കേന്ദ്രമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

മണര്‍കാട് സെന്റ്‌മേരീസ് കത്തീഡ്രലിലും മണര്‍കാട് ദേവീക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. കണ്ണന്താനത്തിന്റെ ഭാര്യ ഷീലയുടെ മാതാവിന്റെ കബറിടത്തില്‍ ഇരുവരും പ്രാര്‍ത്ഥന നടത്തി. ഷീലയുടെ കുടുംബവീടായ മംഗലത്ത് തറവാട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് ഇരുവരും പള്ളിയില്‍ എത്തിയത്. ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. മാത്യു മണവത്ത്, ഫാ. ജോര്‍ജ് കുന്നേല്‍, ഫാ. അഭിലാഷ് വലിയവീട്ടില്‍ സെക്രട്ടറി മാര്‍ക്കോസ് പി ഏബ്രഹാം, ട്രസ്റ്റി അച്ചന്‍കുഞ്ഞ്, കമ്മിറ്റി അഗംങ്ങളായ അജുമാത്യു, ഷിബു പോത്താനിക്കല്‍, എന്നിവര്‍ സ്വീകരിച്ചു.

തുടര്‍ന്ന് പള്ളി ഓഫീസില്‍ യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപോലീത്ത, സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് കാലായില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി.

മണര്‍കാട് ദേവിക്ഷേത്രത്തിലെത്തിയ മന്ത്രിയെ ദേവസ്വം ഭാരവാഹികളായ നാരായണന്‍ നായര്‍, വി.ആര്‍. ബാലകൃഷ്ണവാര്യര്‍, സുരേഷ്, മുരളീധരന്‍, എ.പി. അനില്‍കുമാര്‍, എസ്. ബാലകൃഷ്ണന്‍ എന്നിവര്‍ സ്വീകരിച്ചു.

ചങ്ങനാശേരി അരമനയിലെത്തിയ കേന്ദ്രമന്ത്രി ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരെ സന്ദര്‍ശിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, സംസ്ഥാനസമിയംഗങ്ങളായ നോബിള്‍ മാത്യു, പ്രൊഫ. ബി. വിജയകുമാര്‍, എന്‍.പി. കൃഷ്ണകുമാര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.