ശ്രീകണ്ഠപുരം: ക്വാറിയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടിയ കേസില്‍ ക്വാറി ഉടമ അറസ്റ്റില്‍. ചേപ്പറമ്പിലെ കണ്ണൂര്‍ ക്രഷേര്‍സ് ഉടമ കമ്പില്‍ കൊളച്ചേരി സ്വദേശി പി.പി.അബ്ദുള്‍ നാസര്‍ (50)നെയാണ് തളിപ്പറമ്പ് ടൗണില്‍വെച്ച് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പിടികൂടിയത്.
അബ്ദുള്‍ നാസറിന്റെ ഭാര്യയുടെ പേരിലാണ് ക്വാറിയെങ്കിലും നടത്തിപ്പുകാരന്‍ അബ്ദുള്‍ നാസറാണ്. ഇയാളുടെ കൂട്ടാളി ജാബിറിനെ പോലീസ് അന്വേഷിച്ചുവരികയാണ്. 8ന് രാത്രിയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള സംഘം വന്‍ സ്‌ഫോടക ശേഖരം പിടികൂടിയത്. ക്വാറിമാനേജറെയും ജീവനക്കാരെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. ക്വാറിയില്‍ നിന്ന് 380 ജലാറ്റിന്‍ സ്റ്റിക്, 406 ഡിറ്റണേറ്റര്‍, 732 മീറ്റര്‍ ഫ്യൂസ് വയര്‍, രണ്ട് ജെസിബി, കമ്പ്രസര്‍ ഉറപ്പിച്ച മൂന്ന് ട്രാക്റ്റര്‍, രണ്ട് പ്ലാസ്റ്റിക് ബാരല്‍ എന്നിവയാണ് പിടിച്ചെടുത്തിരുന്നത്.
















