തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷിക ദിനമായ ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം സംസ്ഥാനത്തെ കോളേജുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ യൂണിവേഴ്‌സറ്റികളും കോളേജുകളും തയ്യാറായില്ല.
ഈ മാസം എട്ടിനു തന്നെ യുജിസി എല്ലാ സര്‍വ്വകലാശാലകള്‍ക്കും പ്രദര്‍ശനം സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍വ്വകലാശാലകള്‍ ഇക്കാര്യം കോളേജുകളെ യഥാസമയം അറിയിച്ചില്ലെന്നാണ് കോളേജുകളുടെ വാദം.
എന്നാല്‍ എസ്എഫ്‌ഐ, കെഎസ്‌യു യൂണിയനുകളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തില്‍ കോളേജുകൡ പ്രദര്‍ശനം നടത്തുന്നതിനെ വിലക്കുകയായിരുന്നു. വിലക്ക് ലംഘിച്ച് പ്രദര്‍ശനം നടത്തിയാല്‍ അക്രമം നടത്തുമെന്നും ഇടത് – വലത് സംഘടനാ നേതാക്കള്‍ കോളേജ് അധികൃതരോട് ഭീഷണി മുഴക്കിയിരുന്നു. ഇത് മറച്ചുവച്ച് പ്രദര്‍ശന സൗകര്യം ഒരുക്കാന്‍ സമയം ലഭിച്ചില്ലെന്ന വാദമാണ് കോളേജ് അധികൃതര്‍ നല്‍കുന്നത്.
















