പള്ളിപ്പുറം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം പള്ളിപ്പുറം മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഗോകുലപ്രതിഭാപുരസ്ക്കാരം സമര്‍പ്പിച്ചു. കഥകളി കലാകാരി നന്ദന വി. ജോയിമോന് ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി.
സമ്മേളനം പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. പുരസ്ക്കാരസമര്‍പ്പണ സമിതി സഹസംയോജക് കെ.എസ്. പ്രദീപ് അദ്ധ്യക്ഷനായി. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ.ആര്. സുബ്രഹ്മണ്യന് മുഖ്യപ്രഭാഷണം നടത്തി.
വി.കെ. ഗോപിദാസ്, വി.എസ്. രാജന്, സി.ആര്. രാജേഷ്, ജില്‍മ ജോണി, സുഹാസ് എന്നിവര്‍ പ്രസംഗിച്ചു. കവിയരങ്ങില്‍ പി.ജി. രവീന്ദ്രന്, പി.ജി. രമണന്, ആശാ ശിവന്, ശ്രീകുമാര്‍ ചേര്‍ത്തല തുടങ്ങിയവര്‍ പങ്കെടുത്തു. വിവധരംഗങ്ങളില്‍ മികവ് തെളിയിച്ച രതീഷ് രവി, സുനില്‍ പള്ളിപ്പുറം, ഷാജി ചേര്‍ത്തല, സംഗീത് ജോയി, എം.എം. അമൃത, ഷൈജു മുകുന്ദന്, മാളവിക സലി, ദേവിക ജി. ദാസ് എന്നിവരെ ആദരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: