Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മനസ്സു കീഴടക്കാന്‍ മഹാശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2017, 08:37 pm IST
in Alappuzha

ആലപ്പുഴ: ഭഗവാന്‍ കൃഷ്ണന്റെ പിറന്നാള്‍ ഇന്ന്, ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും ഇന്ന് നാടും നഗരവും അമ്പാടിയാക്കും. വീഥികള്‍ കൃഷ്ണലഹരിയില്‍ വൃന്ദാവനമാകും. ഓടക്കുഴലും മയില്‍പീലിയും പീതാംബരവുമണിഞ്ഞ് ഉണ്ണിക്കണ്ണന്‍മാര്‍ ഒരുങ്ങി കഴിഞ്ഞു. കൃഷ്ണകീര്‍ത്തനങ്ങളും ഹരേ രാമ ഹരേകൃഷ്ണ സങ്കീര്‍ത്തനങ്ങളുമായി ജനമനസ്സുകളെ ഭക്തിലഹരിയിലാറാടിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ രാജവീഥികളിലും നാട്ടുപാതകളിലും ഇന്ന് ശോഭായാത്രകള്‍ നടക്കും. ജില്ലയില്‍ ബാലഗോകുലത്തിന്റെ എട്ടു താലൂക്ക് സമിതികളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍.

ആലപ്പുഴ നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ മുല്ലയ്‌ക്കല്‍ രാജരാജേശ്വരീ ക്ഷേത്രത്തിലാണ് സമാപിക്കുക. തുമ്പോളി, കൊറ്റംകുളങ്ങര മണ്ഡലങ്ങളിലെ ശോഭായാത്രകളും കൊറ്റംകുളങ്ങര മണ്ഡലത്തിലെ ശോഭായാത്രകളും കൈചൂണ്ടി ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയും കളര്‍കോട് മണ്ഡലം, തിരുവമ്പാടി മണ്ഡലം ശോഭായാത്രകളും മുല്ലയ്‌ക്കല്‍ മണ്ഡലത്തിലെ ശോഭായാത്രയും ജില്ലാകോടതി പാലത്തിലെത്തും. തുടര്‍ന്ന് മുല്ലയ്‌ക്കല്‍ ക്ഷേത്രത്തില്‍ ശോഭായാത്രകള്‍ സമാപിക്കും.

കലവൂര്‍ താലൂക്കില്‍ എട്ടു മഹാശോഭായാത്രകളാണ് നടക്കുക. പ്‌ളാപ്പള്ളി ശിവപാര്‍വതി ക്ഷേത്രം, പ്രീതികുളങ്ങര ക്ഷേത്രം, വലിയ കലവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, വലിയവീട് ക്ഷേത്രം, പൊന്നാട് വിജയവിലാസം ക്ഷേത്രം, കുന്നിനകത്ത് ഭഗവതി ക്ഷേത്രം, വരകാടി ദേവീ ക്ഷേത്രം എന്നിവടങ്ങളില്‍ സമാപിക്കും.

എടത്വ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നഗരവീഥി അമ്പാടിയാക്കാന്‍ ക്ഷേത്രങ്ങളും നാടും ഒരുങ്ങി. ബാലഗോകുലത്തിന്റേയും, വിവിധ സംഘടനകളുടേയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. തലവടി പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ചെറുശേഭായാത്ര സംഗമിച്ച് മഹാശോഭായാത്ര ആക്കാനാണ് സംഘാടകരുടെ തീരുമാനം.ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ സമാപിക്കു. നാളെ ഉച്ചയ്‌ക്ക് രണ്ടിന് തലവടി നാരകത്തറനുട്ട് ക്ഷേത്രം, വ്യാസപുരം, തൃകൈ ക്ഷേത്രം, ദൈവത്താന്‍ പറമ്പ്, മാണത്താറ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കുറ്റിക്കാട്ട് ചിറ, തലവടി മഹാഗണപതി ക്ഷേത്രം, മണലേല്‍, പുതുപ്പറമ്പ് ക്ഷേത്രം, ആനപ്രമ്പാല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മുത്താരമ്മന്‍ കോവില്‍, കൊച്ചമ്മനം, കൊല്ലശ്ശേരി ക്ഷേത്രം, ആറാട്ട് കളപ്പുര, കളങ്ങര എസ്എന്‍ഡിപി, കാരിക്കുഴി, പൂന്തുരുത്തി, എന്നിവടങ്ങളില്‍ നിന്നുള്ള ചെറുശോഭായാത്ര തലവടി പനയന്നൂര്‍കാവില്‍ സംഗമിച്ച് വൈകിട്ട് നാലോടെ ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടക്കും.

കുട്ടനാട് താലൂക്കില്‍ ഏഴു മണ്ഡലങ്ങളിലായി 14 മഹാശോഭായാത്രകള്‍ നടക്കും.

ചേര്‍ത്തല: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കടക്കരപ്പള്ളി മണ്ഡലത്തിലെ ഒന്‍പത് ഇടങ്ങളില്‍ നിന്നുള്ള ശോഭായാത്ര കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ സംഗമിക്കും.

കുറുപ്പന്‍ കുളങ്ങരയിലേത് അറവുകാട് ദേവീക്ഷേത്രത്തിലും, അരീപ്പറമ്പിലേത് തിരുവിഴ മഹാദേവ ക്ഷേത്രത്തിലും സമാപിക്കും. തണ്ണീര്‍മുക്കം മണ്ഡലത്തില്‍ ഒന്‍പത് ശോഭായാത്രകളാണ് നടക്കുന്നത്. ഇതില്‍ എട്ടെണ്ണം ചാലി നാരായണപുരം ക്ഷേത്രത്തിലും പുത്തനങ്ങാടിയിലേത് ഇലത്താംകുളങ്ങര ദേവീക്ഷേത്രത്തിലും എത്തും.

കഞ്ഞിക്കുഴിയിലേക്ക് കൂറ്റുവേലി ശ്രീരാമ ക്ഷേത്രത്തിലും മരുത്തോര്‍വട്ടത്തേത് ധന്വന്തരീ ക്ഷേത്രത്തിലും മുഹമ്മയിലേത് പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും സംഗമിക്കും. നഗരത്തിന് കീഴിലുള്ള നാല് മണ്ഡലങ്ങളിലെ ശോഭായാത്രകള്‍ കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലാണ് സമാപിക്കുക. ഇതോടനുബന്ധിച്ച് വൈകിട്ട് നാലിന് ക്ഷേത്രത്തിന് മുന്‍വശം നടക്കുന്ന സമ്മേളനം നര്‍ത്തകി പാരിസ് ലക്ഷ്മി ഉദ്ഘാടനം ചെയ്യും.

പാണാവള്ളി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലും മഹാശോഭായാത്രകള്‍ നടക്കും.

മുഹമ്മയില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര, ഉറിയടി, മഞ്ചാടിക്കുരുവാരല്‍, തൃക്കൈ വെണ്ണ സമര്‍പ്പണം എന്നിവ നടക്കും. വൈകിട്ട് 4ന് മുഹമ്മ ബസ്റ്റാന്റില്‍ നിന്നും ശോഭായാത്ര ആരംഭിക്കും. വൈകിട്ട് നൃത്ത സന്ധ്യയും നടക്കും.

അരൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അരൂര്‍ പള്ളിയറിക്കാവ്, നടക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രം എന്നിവടങ്ങില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര അരൂര്‍ പാവുമ്പായില്‍ ക്ഷേത്രസന്നിധിയില്‍ സമാപിക്കും. ചന്തിരൂര്‍ മണ്ണാട്ട്, പത്മപുരം, ദൈവവെളി, ആഞ്ഞിലിക്കാട് ക്ഷേത്രങ്ങളില്‍ നിന്നും പുറപെട്ട ശോഭായാത്രകള്‍ സംയോജിച്ച് ചന്തിരൂര്‍ പള്ളിയില്‍ ഭഗവതി ക്ഷേത്രത്ത സമാപിക്കും.

എഴുപുന്ന, ചമ്മനാട്, എരമല്ലൂര്‍ എന്നീ സ്ഥലങ്ങളിലും ബാലഗോഗകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്ര വിപുലമായ പരിപാടികളൊടുകൂടിയാണ് ആഘോഷിക്കുന്നത്. നിശ്ചല ദ്യശ്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ബാലഗോഗുലം പ്രവര്‍ത്തകള്‍. ശോഭായാത്രകളില്‍, ഭജന, ഉറിയടി, പ്രസാദ വിതരണം, എല്ലാ ക്ഷേത്രങ്ങളിലും പ്രത്യക പൂജകളും പ്രാര്‍ത്ഥനകളും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍ കണ്ടാല്‍ മാന്‍പേട, പക്ഷെ…

Kerala

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

India

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.