കണ്ണൂര്‍: യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത പ്രായഭേദമന്യേ ആര്‍ക്കും ഉപയോഗിക്കാവുന്ന ആയുര്‍വേദ ഉല്പന്നങ്ങള്‍ പ്രിയ അഗ്രോ കമ്പനി പുറത്തിറക്കിയതായി ഉടമ തലശ്ശേരി ഇല്ലത്തുതാഴെയിലെ കെ.കരുണാകരന്‍ പറഞ്ഞു. രണ്ട് വര്‍ഷത്തോളമായി നിരവധി പേര്‍ ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചതായും കൂടുതല്‍ പേരിലേക്ക് ഉല്പന്നങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് കമ്പനിയെന്നും ഇദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓര്‍ഗാനിക് വെര്‍ജിന്‍ വെളിച്ചെണ്ണ, രമ്യ ഓര്‍ഗാനിക് വെര്‍ജിന്‍ വെളിച്ചെണ്ണ, ആര്യ ഓര്‍ഗാനിക് വെര്‍ജിന്‍ വെളിച്ചെണ്ണ. ഓര്‍ഗാനിക് ഏത്തയ്‌ക്കാപൊടി, ചമ്മന്തിപൊടി, പിന്നെ കഷണ്ടിതലയില്‍ വരെ മുടികിളിര്‍ക്കുന്ന സയനോര ഹെയര്‍ ഓയില്‍ എന്നിങ്ങനെ നിലവില്‍ ആറ് ഉല്പന്നങ്ങളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഓരോ ഉല്‍പ്പന്നങ്ങളും താനുള്‍പ്പെടെയുള്ള അടുത്തുള്ളവര്‍ ഉപയോഗിച്ച് ഫലം കണ്ടതു കൊണ്ടാണ് വിപണിയിലേക്കിറക്കിയത്. അംഗീകൃത ലബോറട്ടറിയില്‍ ടെസ്റ്റ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും ഉണ്ട്. ഉപയോഗിച്ചവരാരും ഫലമുണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും കരുണാകരന്‍ അവകാശപ്പെട്ടു. തലശ്ശേരി വയലളം ടെമ്പിള്‍ ഗെയിറ്റനടുത്താണ് കമ്പനി. കണ്ണൂരില്‍ പഴയബസ് സ്റ്റാന്റിനടുത്തുള്ള യശോദ മെഡിക്കല്‍സിലും ഉല്പന്നങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8893237440 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വാര്‍ത്താസമ്മേളനത്തില്‍ എസ്.ധന്യ, കെ.നവ്യ, ജിജിന കെ.സി.എന്നിവര്‍ പങ്കെടുത്തു.
















