കണ്ണൂര്‍: അതിനൂതനമായ ടൈലുകളും സാനിറ്ററി ഉല്പന്നങ്ങളുമുള്‍പ്പെടെ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള സൊമാനി ഡിസൈന്‍ സ്റ്റുഡിയോ ബസ് സംസ്ഥാനത്തുടനീളം നവംബര്‍ മാസം വരെ യാത്ര ചെയ്യും. എബിഡി മര്‍ക്കന്‍ഡയില്‍ ഗ്രൂപ്പ് തളിപ്പറമ്പില്‍ വെച്ച് സൊമാനി സെറാമിക്‌സ് കേരള ഹെഡ് കെ.സുനില്‍കുമാറും എബിസി ഗ്രൂപ്പ് ചെയര്‍മാന്‍ മദനിയും ഡയറക്ടര്‍ ജുനൈദ് കെഎന്‍ഉം ചേര്‍ന്ന് സൊമാനി ഡിസൈന്‍ സ്റ്റുഡിയോ ബസ് ഫഌഗ് ഓഫ് ചെയ്തു. ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ജയ്‌പൂരില്‍ നിന്നാണ് സൊമാനി ബസ് ആരംഭിച്ചത്. ആര്‍ക്കിടെക്‌ടേര്‍സ്, ബില്‍ഡേഴ്‌സ്, സാധാരണ ഉപഭോക്താക്കള്‍ എന്നിവരെയാണ് ഈ എക്‌സിപീരിയന്‍സ്ഡ് സെന്റര്‍ വഴി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
















