Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടകംപള്ളിയുടെ ചൈനായാത്ര: പറഞ്ഞതെല്ലാം കള്ളം; ധൂര്‍ത്തുമാത്രം ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 11:09 pm IST
in Kerala

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രാ പദ്ധതി സംസ്ഥാനത്തിന് നേട്ടമൊന്നുമുണ്ടാക്കാത്ത ഖജനാവ് ധൂര്‍ത്തായിരുന്നുവെന്നു വെളിപ്പെടുന്നു.

സംസ്ഥാന മന്ത്രിക്ക് നയനിലപാടുകളെടുക്കാന്‍ അധികാരമോ പങ്കാളിത്തമോ ഇല്ലാത്തതാണ് ചൈനയിലെ ചെങ്ഗ്ഡുവില്‍ നടക്കുന്ന ‘ടൂറിസം ആന്‍ഡ് സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് ഗോള്‍സ്- ജേണി ടു 2030’. കേന്ദ്ര ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി തലത്തില്‍ മാത്രം പ്രാതിനിധ്യം കേന്ദ്ര സര്‍ക്കാര്‍ പോലും തീരുമാനിച്ചിരിക്കുന്ന പരിപാടിയുമാണ്.

ടൂറിസം മന്ത്രി എന്ന നിലയ്‌ക്കല്ല, കടകംപള്ളിക്ക് ക്ഷണം കിട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസി(കിറ്റ്‌സ്)ന്റെ ജനറല്‍ ബോഡി ചെയര്‍മാന്‍ എന്ന നിലയില്‍ മാത്രമാണ്. ഈ സ്ഥാപനത്തിന് പരിപാടിയുടെ സംഘാടക സംഘടനയില്‍ അഫിലിയേഷന്‍ ഉള്ളതുകൊണ്ടാണ് ക്ഷണം.

ഇന്ത്യയില്‍നിന്ന് ഈ സംഘടനയില്‍ അഫിലിയേഷനുള്ള മറ്റു സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, പസഫിക് ഏരിയാ ട്രാവല്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍, പട്വ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ്. ഇവയെല്ലാം ബിസിനസ് സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് അഫിലിലേഷന്‍ നേടിയത്.

ക്ഷണിച്ചത് യുഎന്‍ സെക്രട്ടറി ജനറലല്ല

ചൈനയിലേക്ക് മന്ത്രി കടകംപള്ളിയെ യുഎന്‍ ക്ഷണിച്ചുവെന്നും അതിനു കേന്ദ്ര സര്‍ക്കാര്‍ വിസ നിഷേധിച്ചുവെന്നുമാണ് പ്രചാരണം. പക്ഷേ, യുഎന്നിന്റെ പതിനായിരക്കണക്കിന് അവാന്തര വിഭാഗ പ്രവര്‍ത്തനങ്ങളിലൊന്നിന്റെ ചര്‍ച്ചാ യോഗത്തിലേക്കുള്ള പൊതുക്ഷണമെന്നതിനപ്പുറം മന്ത്രിക്ക് ഒരു പ്രത്യേക പരിപാടിയും അവിടെയില്ല. കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രസംഗം കേള്‍ക്കാനാണ് സംസ്ഥാന ടൂറിസം മന്ത്രി സംസ്ഥാന ഖജനാവിലെ പണം ചെലവിട്ട് ആറു ദിവസം ചൈനാ പര്യടനം നടത്താന്‍ തീരുമാനിച്ചത്.

മന്ത്രിക്ക് ക്ഷണപത്രം അയച്ചത് യുഎന്‍ ഡബ്ല്യൂടിഒ സെക്രട്ടറി ജനറല്‍ താലേബ് റിഫായീ ആണ്. യുഎന്‍ സംവിധാനത്തില്‍ ‘സെക്രട്ടറി ജനറല്‍’ പദവിയുടെ പേരാണ്. യുഎന്‍ സെക്രട്ടറി ജനറലാണ് ക്ഷണിച്ചതെന്ന ധാരണയാണ് മന്ത്രിയും കൂട്ടരും പ്രചരിപ്പിച്ചത്.

എന്താണീ യുഎന്‍ ഡബ്ല്യൂടിഒ?

യുഎന്‍ ഡബ്ല്യൂടിഒ എന്ന സംഘടന പോലും യുഎന്‍ സംവിധാനത്തിന്റെ പരിധിയില്‍പ്പെടുന്നത് 1980 ലാണ്. 1934ല്‍ രൂപീകരിച്ച് 1980 വരെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ഒഫീഷ്യല്‍ ടൂറിസ്റ്റ് പ്രൊപ്പഗണ്ട ഓര്‍ഗനൈസേഷന്‍ (ഐയുഒടിപിഒ) ആയിരുന്നു ഈ സംഘടന. 1969-ല്‍ യുഎന്‍ പ്രമേയം വഴി ഇതിനെ സര്‍ക്കാരുകള്‍ അംഗീകരിച്ച ഘടനയിലാക്കാന്‍ തീരുമാനിച്ചു. 76-ല്‍ യുഎന്നിന്റെ ഒരു പ്രത്യേക ഏജന്‍സിയായി മാറി.

ഇതില്‍ പൂര്‍ണ്ണാംഗത്വം, സൗഹൃദാംഗത്വം, അനുബന്ധാംഗത്വം എന്നീ മൂന്നുതരത്തിലാണ് അംഗത്വം. കിറ്റ്‌സിന് അനുബന്ധാംഗത്വം മാത്രമാണ്. പൂര്‍ണ്ണാംഗത്വം സ്വതന്ത്ര രാജ്യങ്ങള്‍ക്ക്. സംഘടനാ ചട്ടത്തിലെ അഞ്ച്, ആറ്, ഏഴ് വകുപ്പുകള്‍ പ്രകാരം രാജ്യങ്ങള്‍ക്കല്ലാതെ നയ-നിലപാടുകളില്‍ ഒരു പങ്കാളിത്തവുമില്ല. ഈ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു കടകംപള്ളിയുടെ കടുംപിടിത്തം.

അതേസമയം, ചൈന സന്ദര്‍ശിക്കാനും അവിടെ മറ്റ് സ്വകാര്യ ചടങ്ങുകളും കൂടിക്കാഴ്ചകളും നടത്താനും മന്ത്രിക്കു പദ്ധതിയുണ്ടായിരുന്നുവെന്ന് സര്‍ക്കാരിലെയും ഭരണ മുന്നണിയിലേയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലേയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.