ചെങ്ങന്നൂര്‍: ഭഗവാന്റെ തിടമ്പേറ്റി നടത്തിയ ജലഘോഷയാത്രയോടെ തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണ ജലോത്സവം കൊണ്ടാടി. പാണ്ടനാട് മുറിയായിക്കര നെട്ടായത്തില്‍ ഇന്നലെ നടന്ന ആചാരപരമായ ജലോത്സവത്തില്‍ മൂന്ന് പള്ളിയോടങ്ങള്‍ പങ്കെടുത്തു.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മഴുക്കീര്‍ പള്ളിയോടത്തിലാണ് ഘോഷയാത്രയ്‌ക്കായി ഗോശാലകൃഷ്ണന്റെ തിടമ്പേറ്റിയത്. കീഴ്‌വന്മഴി, പ്രയാര്‍ പള്ളിയോടങ്ങള്‍ അകമ്പടി സേവിച്ചു. ഗോശാലകൃഷ്ണ ട്രോഫി മഴുക്കീര്‍ പള്ളിയോടത്തിന് ജലോത്സവ കമ്മറ്റി കൈമാറി.
ജലമേളക്ക് മുന്നോടിയായി തിരുവന്‍ണ്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് മുറിയായിക്കര കടവിലേക്ക് ഘോഷയാത്രയും നടന്നു. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ക്ഷേത്രത്തില്‍നിന്നും എഴുന്നെള്ളത്ത് പുറപ്പെട്ടു. മൂന്നരയോടെ ഓടെ മുറിയായിക്കര കടവിലെത്തിയ എഴുന്നെള്ളിപ്പിനെ ജലോത്സവകമ്മറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
കടവില്‍ പ്രത്യേകമായി ഒരുക്കിയ പീഠത്തില്‍ ഗോശാലകൃഷ്ണനെന്റെ തിടമ്പ് ഇരുത്തി. തുടര്‍ന്ന് നിരവധിപേര്‍ നിറപറ അര്‍പ്പിച്ചു. യോഗത്തില്‍ ആര്‍.ഡി. രാജീവ് അദ്ധ്യക്ഷനായി.
















