ആലപ്പുഴ: ആദര്‍ശ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നേതാക്കള്‍ പരാജയപ്പെട്ടതായി വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്‍. കെ.കെ. നായര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ.കെ. നായരുടെ 110-ാം ജന്മദിനാഘോഷവും സ്‌കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദര്‍ശ ജീവിതത്തിന്റെ ഉടമയായിരുന്നു കെ.കെ. നായര്‍. സാമൂഹ്യ നന്മയ്‌ക്കുവേണ്ടി. കളക്ടര്‍ പദവി പോലും വലിച്ചെറിഞ്ഞ മഹദ് വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍ നായര്‍ അദ്ധ്യക്ഷനായി. വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി. ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്‍ ആശംസയര്‍പ്പിച്ചു. ട്രസ്റ്റ് ജോ. സെക്രട്ടറി വി.എന്‍. രാമചന്ദ്രന്‍ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
















