Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശ്രീകൃഷ്ണജയന്തി; ശോഭായാത്രകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 07:51 pm IST
inKannur

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ശോഭായാത്രകളുടെ ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. നാളെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം ശോഭായാത്രകള്‍ നടക്കും.

കണ്ണൂര്‍ നഗരത്തില്‍ എസ്എന്‍ പാര്‍ക്കില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ജെഎസ് പോള്‍ കോര്‍ണര്‍, ഹാജി റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ സമാപിക്കും. ചിറക്കലില്‍ കളരിവാതുക്കലില്‍ നിന്നും ആരംഭിച്ച് പുതിയതെരു മണ്ഡപം വഴി കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. കണ്ണാടിപ്പറമ്പില്‍ പുല്ലൂപ്പി അംബേദ്കര്‍ കോളനിയില്‍ നിന്നാരംഭിച്ച് കണ്ണാടിപ്പറമ്പ് ബസാര്‍, തെരു അമ്പലം, വാരം റോഡ് ജംഗ്ഷന്‍ വഴി കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിക്കും. കൊളച്ചേരിയില്‍ ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തു നിന്നാരംഭിച്ച് വൈദ്യര്‍ കണ്ടി, ചേലേരിമുക്ക് വഴി ഈശാനമംഗലം മഹാവിഷ്ണുക്ഷേത്ര പരിസരത്ത് സമാപിക്കും. മയ്യിലില്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ചെക്യാട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. നാറാത്ത് കൊളച്ചേരി മിനി സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് കമ്പില്‍ വഴി നാറാത്ത് പാണ്ട്യംതടത്തില്‍ സമാപിക്കും.

മുഴപ്പിലങ്ങാടില്‍ കൂടക്കടവില്‍ നിന്നാരംഭിച്ച് റെയില്‍വേ ഗേറ്റ്, യൂത്ത് ക്ലബ് വഴി ശ്രീനാരായണമഠം, ശ്രീകൂര്‍മ്പ ഭഗവതിക്ഷേത്രം വഴി കുളംബസാറിലൂടെ ഹൈവേയിലുള്ള ഇണ്ടയില്‍ ഭഗവതിക്ഷേത്രത്തില്‍ സമാപിക്കും. ധര്‍മ്മടത്ത് കലാമന്ദിരത്തില്‍ നിന്നാരംഭിച്ച് കോറനേഷന്‍ ഗോപാലമഠത്തില്‍ സമാപിക്കും. കതിരൂരില്‍ വേറ്റുമ്മല്‍ മഹാഗണപതിക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ഗുരുസന്നിധി റോഡ് വഴി അഞ്ചാംമൈല്‍ കതിരൂര്‍ ടൗണ്‍ വഴി നാലാംമൈല്‍ അയ്യപ്പമഠത്തിന് മുന്നിലൂടെ നായനാര്‍ റോഡ് റാണാപ്രതാപില്‍ സമാപിക്കും.

തലശ്ശേരി നഗരത്തില്‍ തിരുവങ്ങാട് ഭാഗ് ശ്രീ സുബ്രഹ്മണ്യക്ഷേത്ര പരിസരത്തു നിന്നും കല്ലായി തെരുവില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രകള്‍ തിരുവങ്ങാട് ക്ഷേത്രകവാടം വഴി മഞ്ഞോടി ടൗണ്‍, കീഴന്തിമുക്ക്, ചിറക്കര, പള്ളിത്താഴ, ടിസി മുക്ക് വഴി ഫ്‌ളൈ ഓവര്‍ ജംഗ്ഷനില്‍ എത്തിച്ചേരും. ജഗന്നാഥ് ഭാഗ് ഘോഷയാത്രകള്‍ പുന്നോല്‍ അമൃത സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച് തലായി ശ്രീകൃഷ്ണക്ഷേത്രത്തിന് മുന്നിലൂടെ സെയ്താര്‍പള്ളി, മട്ടാമ്പ്രം, വാടിക്കല്‍ വഴി ഫ്‌ളൈഓവര്‍ ജംഗ്ഷനിലെത്തിച്ചേരും. ചേറ്റംകുന്ന് ഭാഗ് ഘോഷയാത്രകള്‍ ചേറ്റംകുന്നില്‍ നിന്നും ആരംഭിച്ച് കുയ്യാലി റെയില്‍വേ ഗേറ്റ്, ഗുഡ്‌സ്‌ഷെഡ്ഡ് റോഡ് വഴി ഫ്‌ളൈഓവര്‍ ജംഗ്ഷനിലെത്തിച്ചേര്‍ന്ന് മൂന്ന് ഭാഗ് ഘോഷയാത്രകളും സംഗമിച്ച് മഹാശോഭായാത്രയായി പഴയ ബസ് സ്റ്റാന്റ്, ലോഗന്‍സ് റോഡ് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിക്കും.

പൊയിലൂരില്‍ പാറയുള്ള പറമ്പില്‍ നിന്നാരംഭിച്ച് തൂവക്കുന്ന് വഴി സെന്‍ട്രല്‍ പൊയിലൂരില്‍ സമാപിക്കും. പാനൂരില്‍ കൂറ്റേരി വൈരീഘാതകക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ശോഭായാത്രയും താഴെപൂക്കോത്ത് നിന്നാരംഭിക്കുന്ന ശോഭായാത്രയും പാനൂര്‍ ടൗണില്‍ സംഗമിച്ച് പള്ളത്തോട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.

മാഹിയില്‍ പന്തക്കല്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നാരംഭിച്ച് പള്ളൂരില്‍ സമാപിക്കും.

കൂത്തുപറമ്പില്‍ തൊക്കിലങ്ങാടി ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച് കൂത്തുപറമ്പ് സ്റ്റേഡിയത്തില്‍ സമാപിക്കും. കോളയാട് പുന്നപ്പാനം ശ്രീനാരായണമഠത്തില്‍ നിന്നാരംഭിച്ച് കോളയാട് ടൗണില്‍ സമാപിക്കും. മമ്പറത്ത് പാനുണ്ട ശിവക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കായലോട് വഴി മമ്പറം ടൗണില്‍ സമാപിക്കും. ചെറുവാഞ്ചേരിയില്‍ കണ്ണാടിച്ചാല്‍ ശ്രീനാരായണമഠത്തില്‍ നിന്നാരംഭിച്ച് ചെറുവാഞ്ചേരിയില്‍ സമാപിക്കും. ചിറ്റാരിപ്പറമ്പില്‍ കണ്ണവം ടൗണില്‍ നിന്നാരംഭിച്ച് ചിറ്റാരിപ്പറമ്പില്‍ സമാപിക്കും.

പേരാവൂരില്‍ മുരിങ്ങോടി, തെരു, പുതുശ്ശേരി, തുണ്ടി, കുനിത്തല മണ്ഡലം, തിരുവോണപ്പുറം, വേക്കളം, പുളിഞ്ചോട്, തെറ്റുവഴി എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ കുനിത്തലമുക്കില്‍ സംഗമിച്ച് മഹാശോഭായാത്രയായി പേരാവൂര്‍ നഗരം പ്രദിക്ഷണം ചെയ്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. മണത്തണയില്‍ നഗരേശ്വര ക്ഷേത്ര പരിസരത്തു നിന്നും കൊട്ടംചുരത്തുനിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ ചപ്പാരത്ത് സംഗമിച്ച് ആയോത്തുംചാല്‍-മണത്തണ വഴി കുണ്ടേന്‍ ക്ഷേത്രത്തില്‍ സമാപിക്കും. ആറളത്ത് കീച്ചേരി മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പോതിയോടന്‍ ഭഗവതിക്ഷേത്രം വലംവെച്ച് കീച്ചേരി മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. കേളകത്ത് എന്‍എസ്എസ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് മൂര്‍ച്ചിലക്കാവ് ക്ഷേത്രത്തില്‍ സമാപിക്കും.

കൊട്ടിയൂരില്‍ പാല്‍ച്ചുരം, കണ്ടപ്പന, പന്ന്യാംമല, അമ്പലക്കുന്ന്, നെല്ലിയോടി, നീണ്ടുനോക്കി, പാലുകാച്ചി, ചുങ്കക്കുന്ന്, വെങ്ങലോടി എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ നീണ്ടുനോക്കിയില്‍ സംഗമിച്ച് കൊട്ടിയൂര്‍ ക്ഷേത്രം ഗ്രൗണ്ടില്‍ സമാപിക്കും.

കണിച്ചാറില്‍ കാളികേയി, കണിച്ചാര്‍, കണയന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുനന്ന ശോഭായാത്രകള്‍ ചാണപ്പാറ ദേവീക്ഷേത്രത്തില്‍ സംഗമിച്ച് കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

കാക്കയങ്ങാട്, വിളക്കോട്, ഉളിപ്പടി, മുഴക്കുന്ന്, പാല, പാലപ്പുഴ, പുല്ലാഞ്ഞിയോട് എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കാക്കയങ്ങാട് ശിവജി നഗറില്‍ സംഗമിച്ച് പുല്ലാഞ്ഞിയോട് മുത്തേടത്ത് ത്വരിതകിരാതക്ഷേത്രത്തില്‍ സമാപിക്കും. വെള്ളാര്‍വള്ളിയില്‍ വേരുമടക്കിയില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര വെള്ളാര്‍വള്ളി നരസിംഹസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. ഉളിക്കലില്‍ നുച്യാട്, വയത്തൂര്‍, മണ്ഡപപ്പറമ്പ്, കതുവാപ്പറമ്പ് ശോഭായാത്രകള്‍ ഉളിക്കല്‍ ബസ് സ്റ്റാന്റില്‍ സംഗമിച്ച് എസ്എന്‍ഡിപി മന്ദിരത്തില്‍ സമാപിക്കും. മുണ്ടാന്നൂരില്‍ മുണ്ടാന്നൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ടൗണ്‍ ചുറ്റി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. കുയിലൂരില്‍ പെരുമണ്ണ് ചുഴലി ഭഗവതിക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കുയിലൂര്‍ ശിവക്ഷേത്രത്തില്‍ സമാപിക്കും. പായത്ത് കാടമുണ്ട മഹാവിഷ്ണുക്ഷേത്രം, വട്ട്യറ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭയാത്രകള്‍ കരിയാല്‍ മുത്തപ്പന്‍ ക്ഷേത്രത്തില്‍ സംഗമിച്ച് പായം ടൗണിലെത്തിച്ചേരും. ചീങ്ങാക്കുണ്ടത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയും ഇതിനോട് സംഗമിച്ച് മഹാശോഭായാത്രയായി കാടമുണ്ട ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.

പുന്നാട് ശ്രീശങ്കരി ശിശുമന്ദിരം, അത്തപ്പുഞ്ച, അക്കാനിശ്ശേരി മഠം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ പുന്നാട് കുന്നില്‍ സംഗമിച്ച് ടൗണിലെത്തിച്ചേര്‍ന്ന് ഊര്‍പ്പഴശ്ശി, പാറങ്ങാട്, താവിലാക്കുറ്റി, ഐതപ്പൊയില്‍, കീഴൂര്‍കുന്ന് ശോഭായാത്രകളുമായി സംഗമിച്ച് ചെലപ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. മുണ്ടയാംപറമ്പില്‍ വാഴയില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര മുണ്ടയാംപറമ്പ് ദേവീക്ഷേത്രത്തില്‍ സമാപിക്കും. മോച്ചേരിയില്‍ വട്ടക്കയം മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര കൂരന്‍മുക്ക്, വളോര വഴി മോച്ചേരി രക്തേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും. ചാവശ്ശേരിയില്‍ മണ്ണോറ, എസ്ടി കോളനി പരിസരം, നെല്ല്യാട് മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ പത്തൊമ്പതാം മൈലില്‍ സംഗമിച്ച് മഹാശോഭായാത്രയായി ചാവശ്ശേരി ടൗണ്‍ വഴി ആവട്ടി, എടവട്ടശ്ശേരി ക്ഷേത്രത്തില്‍ സമാപിക്കും. തില്ലങ്കേരിയില്‍ കാരക്കുന്ന് ദേവീക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ചാളപ്പറമ്പ് ശോഭായാത്രയുമായി ചേര്‍ന്ന് കുട്ടിമാവ് ടൗണിലെത്തുമ്പോള്‍ ആലയാട് നിന്നും കടക്കാപ്പാലത്തു നിന്നുമുള്ള ശോഭായാത്രകള്‍, കാര്‍ക്കോട് അയ്യപ്പന്‍കാവില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര പള്ള്യം വഴി തില്ലങ്കേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഗമിച്ച് മഹാശോഭായാത്രയായി തില്ലങ്കേരി ടൗണ്‍ വഴി പനക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. പടിക്കച്ചാലില്‍ പടിക്കച്ചാലില്‍ നിന്നാരംഭിച്ച് ഉളയില്‍ ടൗണിലെത്തുമ്പോള്‍ ഉളിയിലില്‍ നിന്നുള്ള ശോഭായാത്രയുമായി സംഗമിച്ച് പടിക്കച്ചാല്‍ മതിലുവളപ്പ് ദേവീക്ഷേത്രത്തില്‍ സമാപിക്കും.

ഇരിട്ടിയില്‍ വള്ള്യാട് വയലില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര കീഴൂര്‍ ശോഭായാത്രയുമായി സംഗമിച്ച് പയഞ്ചേരി വഴി ഇരിട്ടി ടൗണില്‍ പെരുമ്പറമ്പ് ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി കീഴൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. നടുവനാട് കോട്ടൂര്‍ഞാല്‍ കോളനി, കാളന്തോട്, നടുവനാട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ നടുവനാട് ടൗണില്‍ സംഗമിച്ച് നെടിയാഞ്ഞിരം മുത്തപ്പന്‍ ക്ഷേത്രം വഴി കുറുവന്തേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. കൂട്ടുപുഴയില്‍ വളവ് പാറയില്‍ നിന്നാരംഭിച്ച് കൂട്ടുപുഴ അയ്യപ്പക്ഷേത്രത്തില്‍ സമാപിക്കും. വാണിയപ്പാറയില്‍ തട്ടില്‍ ശ്രീനാരായണനഗറില്‍ നിന്നാരംഭിച്ച് അയ്യപ്പഭജന മഠത്തില്‍ സമാപിക്കും.

ചക്കരക്കല്ലില്‍ മാമ്പ വിളയാറോട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര ചക്കരക്കല്ലില്‍ എത്തുമ്പോള്‍ മാച്ചേരി മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര മൗവ്വഞ്ചേരി വഴി ചക്കരക്കല്ലില്‍ സംഗമിച്ച് ചക്കരക്കല്ല് ടൗണ്‍ പ്രദക്ഷിണം ചെയ്ത് ഗോകുലം കല്യാണമണ്ഡപത്തില്‍ സമാപിക്കും. കടമ്പൂരില്‍ പൂങ്കാവ് പരിസരത്തു നിന്നും ആരംഭിച്ച് എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. കൂടാളിയില്‍ കൂടാളി ദൈവത്താര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കാഞ്ഞിരോട് വഴി കുടുക്കിമൊട്ട മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിക്കും.

മട്ടന്നൂരില്‍ കൊതേരി, കല്ലേരിക്കര എന്നവിടിങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ വായാന്തോടില്‍ സംഗമിച്ച് മിനി സ്റ്റേഡിയം, ശങ്കരവിദ്യാപീഠം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകളുമായി നഗരത്തില്‍ സംഗമിച്ച് നഗരപ്രദക്ഷിണം നടത്തി മഹാദേവക്ഷേത്രത്തില്‍ സമാപിക്കും. കീഴല്ലൂരില്‍ വടക്കുമ്പേത്ത് അരയാല്‍ കീഴില്‍ നിന്നും ആരംഭിച്ച് വളയാല്‍ വഴി കീഴല്ലൂര്‍ കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ സമാപിക്കും. കോളാരിയില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര കോളാരി സ്‌കൂളില്‍ വെച്ച് വെമ്പടി ശോഭായാത്രയും വെമ്പടിയില്‍ നിന്നും കായലൂര്‍ ശോഭായാത്രയും സംഗമിച്ച് കോളാരി മേലേവീട് ക്ഷേത്രത്തില്‍ സമാപിക്കും. ചാലോട് തെരൂര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ഗോവിന്ദാംവയല്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. ശിവപുരത്ത് പടുപാറയില്‍ നിന്നാരംഭിച്ച് ശിവപുരം മഹാദേവക്ഷേത്രത്തില്‍ സമാപിക്കും. തോലമ്പ്രയില്‍ കുന്നപ്പൊയിലില്‍, താറ്റിയാട്, പുരളിമല ശോഭായാത്രകള്‍ ശാസ്ത്രി നഗറില്‍ സംഗമിച്ച് തോലമ്പ്ര ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. മാലൂരില്‍ ചെമ്മരത്തു നിന്നും ആരംഭിച്ച് മാലൂര്‍ സിറ്റിയില്‍ സമാപിക്കും. പൊറോറയില്‍ പൊറോറ സ്‌കൂളില്‍ നിന്നും ആരംഭിച്ച് ഏളന്നൂര്‍ ക്ഷേത്രത്തില്‍ സമാപിക്കും. നായാട്ടുപാറയില്‍ ചോല റോഡില്‍ നിന്നും ആരംഭിച്ച് കുന്നോത്ത് മൂലോത്തുംകുന്ന് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും. കൊടോളിപ്രത്ത് ചുഴലി ഭഗവതിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കവടിശ്ശേരി ക്ഷേത്രത്തില്‍ സമാപിക്കും. മുട്ടന്നൂരില്‍ മുത്തപ്പന്‍ മഠപ്പുരയില്‍ നിന്നും ആരംഭിച്ച് മുട്ടന്നൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കും.

പെരിങ്ങോത്ത് പൊന്നമ്പാറ കുപ്പോള്‍ കാവില്‍ നിന്നും ആരംഭിച്ച് പെരിങ്ങോം കുഴല്‍പ്പാടിക്കുന്നിലും പാടിച്ചാലില്‍ പൊന്നംവയല്‍ സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച് പാടിയോട്ടുചാല്‍ അയ്യപ്പക്ഷേത്രത്തിലും മാതമംഗലത്ത് പാണപ്പുഴ സോമേശ്വരി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിലും കമ്പല്ലൂരില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച് കമ്പല്ലൂര്‍ ദേവീക്ഷേത്രപരിസരത്തും ശോഭായാത്രകള്‍ സമാപിക്കും.

പയ്യന്നൂരില്‍ കണ്ണങ്ങാട് ദേവീക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച് തുളുവന്നൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലും പിലാത്തറയില്‍ പീരക്കാംതടം മുത്തപ്പന്‍ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച് വിളയാങ്കോട് ശിവക്ഷേത്ര പരിസരത്തും രാമന്തളയില്‍ ചിറ്റടി പുതിയ ഭഗവതിക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച് മൊട്ടക്കുന്ന് പുതിയഭഗവതി ക്ഷേത്ര പരിസരത്തും ശോഭായാത്രകള്‍ സമാപിക്കും. ചെറുതാഴത്ത് ഉളിയത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ തുടങ്ങി ഹനുമാരമ്പലം ശ്രീകൃഷ്ണക്ഷേത്രത്തിലും മാടായിയില്‍ എരിപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ തുടങ്ങി കോഴി ബസാര്‍ വഴി സ്‌കൂള്‍ പരിസരത്തും വെങ്ങരയില്‍ വടുകുന്ന് ശിവക്ഷേത്രത്തില്‍ തുടങ്ങി വെങ്ങര ഹിന്ദു എല്‍പി സ്‌കൂളിലും മാട്ടൂലില്‍ കാവിലെ പറമ്പ് ശ്രീകൂര്‍മ്പ ക്ഷേത്രത്തില്‍ തുടങ്ങി ജസീന്ത കളരി സന്നിധാനത്തും കീച്ചേരിയില്‍ ചുങ്കം മുത്തപ്പന്‍ ക്ഷേത്രത്തില്‍ തുടങ്ങി കീച്ചേരി കുന്ന് വഴി വടേശ്വരം ശിവക്ഷേത്രത്തിലും മാങ്ങാട് എരഞ്ഞിക്കല്‍ ഭഗവതിക്ഷേത്രത്തില്‍ തുടങ്ങി വടേശ്വരം ശിവക്ഷേത്രത്തിലും ശോഭായാത്രകള്‍ സമാപിക്കും.

കണിയഞ്ചാലില്‍ ചാലില്‍ നിന്നാരംഭിച്ച് കരുവഞ്ചാല്‍ അയ്യപ്പഭജനമഠത്തിലും കൂളാമ്പിയില്‍ ശിവാജി നഗറില്‍ നിന്നാരംഭിച്ച് കരുവഞ്ചാല്‍ ഭജനമഠത്തിലും ആലക്കോട് അരങ്ങം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ആലക്കോട് ടൗണ്‍ വഴി അരങ്ങം ക്ഷേത്രത്തിലും മണക്കടവില്‍ കാര്‍ത്തികപുരം, ആനക്കുഴി, രാജപുരം, വെള്ളാട്ടുകൊല്ലി, വായിക്കമ്പ, മൂരിക്കടവ് എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് മണക്കടവില്‍ സംഗമിച്ച് മണക്കടവ് മഹാവിഷ്ണു ക്ഷേത്രത്തിലും ചപ്പാരപ്പടവില്‍ പടപ്പേങ്ങാട് വായനശാലക്ക് സമീപത്തു നിന്നും സോമേശ്വരി ക്ഷേത്ര പരിസരത്തും തിരുങ്കുളത്തു നിന്നും ആരംഭിച്ച് ആലത്തട്ട മുത്തപ്പന്‍ ക്ഷേത്രത്തിലും ശോഭായാത്രകള്‍ സമാപിക്കും. നടുവിലില്‍ ഉത്തൂര്‍, നടുവില്‍ കിഴക്ക്, പടിഞ്ഞാറ്, പടിഞ്ഞാറേക്കവല ശോഭായാത്രകള്‍ നടുവിലില്‍ സംഗമിച്ച് അയ്യപ്പവനദുര്‍ഗ്ഗാ ക്ഷേത്രത്തിലും കരുവഞ്ചാലില്‍ വായാട്ടുപറമ്പ് കവല, മീമ്പറ്റി അയ്യപ്പഭജനമഠം, കോട്ടക്കടവ് ധര്‍മ്മശാസ്താ ഭജനമഠം, വെള്ളാട് കേളപ്പണ്ടി മഠം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ കരുവഞ്ചാലില്‍ സംഗമിച്ച് അയ്യപ്പഭജനമഠത്തില്‍ സമാപിക്കും. ചെങ്ങളായിയില്‍ ചെറുമഠം ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നാരംഭിച്ച് മഹാവിഷ്ണു ക്ഷേത്രത്തിലും കൊയ്യത്ത് മുനമ്പത്ത് കടവ് ചോന്നമ്മ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് മഹാവിഷ്ണു ക്ഷേത്രത്തിലും പൂപ്പറമ്പില്‍ പൂപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് പാടിക്കുറ്റി മഹാദേവി ക്ഷേത്രത്തിലും ഊരത്തൂരില്‍ കടാങ്കോട് ദേവസ്ഥാനത്തു നിന്നും ആരംഭിച്ച് മുത്തപ്പന്‍ മടപ്പുരയിലും വയക്കരയില്‍ തൃക്കടമ്പ് മഹാവിഷ്ണു മഹാദേവക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് വയക്കര ശ്രീദൈവത്താര്‍ വനശാസ്താ ക്ഷേത്രത്തിലും ശ്രീകണ്ഠാപുരം കോട്ടൂരില്‍ കോട്ടൂര്‍ പുതിയഭഗവതിക്കാവില്‍ തുടങ്ങി നഗരം ചുറ്റി കോട്ടൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലും കല്യാട് പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്നും മഹാവിഷ്ണു ക്ഷേത്രത്തിലും ശോഭായാത്രകള്‍ സമാപിക്കും.

കരയത്തുംചാലില്‍ മുത്തപ്പന്‍ മടപ്പുരയില്‍ നിന്നാരംഭിച്ച് ശിവക്ഷേത്രത്തിലും കുട്ടാവില്‍ പെരുവളത്ത് പറമ്പ് മുത്തപ്പന്‍ മടപ്പുരയില്‍ തുടങ്ങി പുതിയഭഗവതി ക്ഷേത്രത്തിലും പയ്യാവൂരില്‍ വാതില്‍മട മണത്തണ ഭഗവതിക്ഷേത്രം, ചാമക്കാല്‍ ഭഗവതിക്ഷേത്രം, കൊയിപ്ര സുബ്രഹ്മണ്യക്ഷേത്രം, കക്കാട്ട് കാവ് പള്ളിയറ ഭഗവതിക്ഷേത്ര, മിടാവൂര്‍ ക്ഷേത്രം, കല്ലാക്കോട്ടം പുതിയഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രകള്‍ പയ്യാവൂരില്‍ സംഗമിച്ച് നഗരപ്രദക്ഷിണം നടത്തി പയ്യാവൂര്‍ ശിവക്ഷേത്ര പരിസരത്തും സമാപിക്കും.

കൂനത്ത് പൊക്കുണ്ട്, ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തില്‍ തുടങ്ങി കൂനം അയ്യപ്പക്ഷേത്രത്തിലും മഴൂരില്‍ ബാലഭദ്രക്ഷേത്രത്തില്‍ തുടങ്ങി മഴൂരിലും പന്നിയൂരില്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ തുടങ്ങി തുളുവങ്ങാടി വരാഹമൂര്‍ത്തി ക്ഷേത്രത്തിലും പരിയാരത്ത് നരിക്കോട് പുതിയകുന്നത്ത് പുതിയ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും തലോറയില്‍ കാര്യമ്പലം അയ്യപ്പഭജനമഠത്തില്‍ തുടങ്ങി രാജരാജേശ്വര ക്ഷേത്രം വഴി കലാപിക്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലും ശോഭായാത്രകള്‍ സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.