മണ്ണാര്‍ക്കാട്:കോഴിക്കോട് പാലക്കാട് ദേശീയപാതക്ക് ഇന്ന് ദുരിതകാലം. നെല്ലിപ്പുഴ ജംഗ്ഷന്‍ മുതല്‍ കുന്തിപ്പുഴ വരെ നീണ്ടു കിടക്കുന്ന മൂന്ന് കിലോമീറ്റര്‍ ഭാഗം പൊട്ടിപൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് യാത്ര ദുരിതമായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴ ഏറെ കുഴികള്‍ രൂപപ്പെടാന്‍ കാരണമായി.
അപകട ഭീഷണിയുള്ള കുന്തിപ്പുഴ വളവില്‍ പൈപ്പ്‌പൊട്ടിയും, റോഡ് ടാറിങ് ഇളകി കുഴികള്‍ രൂപാന്തരപ്പെട്ടത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇരു ചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമാണ് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. വല്ലപ്പോഴും ക്വാറി മാലിന്യം കൊണ്ടുവന്ന് കുഴികള്‍ അടക്കുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുഴികള്‍ റീട്ടാറിങ് ചെയ്താല്‍ മാത്രമെ ഇതിന് പരിഹാരമാവുകയുള്ളു.
















