Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നിലംപതിക്കാറായ പമ്പ്ഹൗസില്‍ മരണ ഭയത്തോടെ ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 07:22 pm IST
inPathanamthitta

പത്തനംതിട്ട: ഏതുസമയവും നിലം പതിക്കാവുന്ന പമ്പ്ഹൗസില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത് മരണ ഭയത്തോടെ. വാട്ടര്‍ അതോറിട്ടിയുടെ കോന്നി മാരൂര്‍പാലം കൊട്ടാരത്തില്‍ കടവ് പമ്പ് ഹൗസിലെ ജീവനക്കാര്‍ക്കാണ് ഈ ഗതികേട്.

പതിറ്റാണ്ടിലേറെയായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലാത്ത കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് ഇളകി വീണ് ചോര്‍ച്ച തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. ഇവിടെയാണ് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

മഴവെള്ളം വീണ് മോട്ടോറുകള്‍ കേടാകുന്നതും പതിവാണ്. 1980 ലാണ് പമ്പ് ഹൗസ് നിര്‍മിച്ചത്. കോന്നി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്. അന്ന് മോട്ടോറുകള്‍ സ്ഥാപിച്ചതും രണ്ട് പഞ്ചായത്തുകളും ചേര്‍ന്നാണ്.

അക്കാലത്തെ ഉപയോഗത്തിനനുസരിച്ചുള്ള വാട്ടര്‍ ടാങ്കും മൂന്ന് മോട്ടോറുകളുമാണ് സ്ഥാപിച്ചതെങ്കിലും പിന്നീടത് അപര്യാപ്തമായി. വീടുകളുടെ എണ്ണം വര്‍ദ്ധിച്ചതും, ഉപഭോഗം കൂടിയതും കാരണം ജലവിതരണം ഷിഫ്റ്റുകളാക്കി.

തുടക്കത്തില്‍ ഒരേ സമയം മൂന്ന് ഷിഫ്റ്റുകളിലായി മൂന്ന് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നങ്കിലും ഇപ്പോള്‍ 40 എച്ച്പിയുടെ ഒരു മോട്ടോര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മോട്ടോറുകള്‍ നനയാതെ സംരക്ഷിക്കാന്‍ മേല്‍ക്കൂരയുടെ അടിയില്‍ ചെറിയ ടാര്‍പ്പോളിന്‍ കെട്ടിയിട്ടുണ്ടെങ്കിലും ഇതും കവിഞ്ഞ് മഴവെള്ളം മോട്ടോറുകള്‍ക്ക് മേല്‍ പതിക്കും.

നിലവില്‍ രണ്ട് മോട്ടോറുകള്‍ തകരാറിലാണ്. ശേഷി കൂടിയ പുതിയ മോട്ടോറുകള്‍ സ്ഥാപിക്കുകയും, ടാങ്കിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ മാത്രമേ നിലവില്‍ ശുദ്ധജല വിതരണം ഒരു പരിധിവരെയെങ്കിലും കാര്യക്ഷമമാക്കാന്‍ കഴിയൂ.

കോന്നി ഗ്രാമപഞ്ചായത്തിലെ പത്തുമുതല്‍ പതിനെട്ടു വരെയുള്ള വാര്‍ഡുകളിലും, അരുവാപ്പുലം പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നത് ഇവിടെ നിന്നുമാണ്.

കാലപ്പഴക്കത്താല്‍ മുമ്പ് സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകള്‍ ഇടയ്‌ക്കിടെ പൊട്ടിപ്പോകുന്നതും ജലവിതരണത്തെ ദോഷകരമായി ബാധിക്കുന്നു.

കോന്നി മിനി സിവില്‍ സ്റ്റേഷന്‍, താലൂക്ക് ആശുപത്രി, ഫയര്‍‌സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വെള്ളം എത്തിക്കുന്നത് ഇവിടെ നിന്നുമാണ്.

നവീകരണം നടത്താത്തതും, പമ്പ് ഹൗസിന്റെ ശേഷി വര്‍ദ്ധിപ്പിക്കാത്തതും ഇവിടെ നിന്നുള്ള ജലം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളെയും ദുരിതത്തിലാക്കുന്നു. മഴ പെയ്താല്‍ ജീവനക്കാര്‍ രാത്രി കാലങ്ങളില്‍ പോലും ജീവഭയത്താല്‍ പുറത്തിറങ്ങി നില്‍ക്കുകയാണ് പതിവ്.

പമ്പ് ഹൗസ് പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിച്ച് ശേഷി കൂടിയ മോട്ടോറുകള്‍ സ്ഥാപിക്കുകയും ടാങ്കിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

പുതിയ വാര്‍ത്തകള്‍

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.