തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയല്‍ തിരുത്തി ക്രമക്കേട് കാണിച്ചെന്ന പരാതിയിന്മേല് ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഈ മാസം 27ന് വിശദമായ വാദം കേള്‍ക്കും. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഫയലിലെ പേജില്‍ നളിനി നെറ്റോ തിരുത്തല്‍ വരുത്തി എന്നാണ് ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: