Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 08:22 am IST
inKerala

ന്യൂദല്‍ഹി: എഫ്‌സിആര്‍എ നിയമഭേദഗതി ബില്‍ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). ബില്ലില്‍ ഭരണഘടനാവിരുദ്ധതയുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷ എംപിമാരാണ്. ഒരു മതത്തെയും ലക്ഷ്യംവച്ചല്ല നിയമ ഭേദഗതി എന്ന് കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. വിദേശ ഫണ്ട് രാജ്യത്തേക്ക് കൊണ്ടുവരുന്നത് ക്രിസ്ത്യാനികള്‍ മാത്രമല്ലെന്നും ഭേദഗതി ബില്‍ അവതരണം സംബന്ധിച്ച് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിന് ആവശ്യമായ നിയമങ്ങള്‍ നിര്‍മിക്കാനുള്ള ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തത്തെ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും മാത്യു കോയിക്കല്‍ പറഞ്ഞു. ബില്ല് കൊണ്ടുവരുന്നതില്‍ ഒരിക്കലും പ്രതിഷേധിച്ചിട്ടില്ല. ബില്ലിലെ ചില കാര്യങ്ങളിലാണ് പ്രതിഷേധിച്ചിരിക്കുന്നത്. ആസ്തികള്‍ കണ്ടുകെട്ടാനുള്ളതുള്‍പ്പെടെ ഭേദഗതികളിലെ ബുദ്ധിമുട്ടുകളും ആശങ്കകളും ആഭ്യന്തര മന്ത്രി അമിത് ഷായെയും ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിനെയും അറിയിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ഒരു സ്ഥാപനങ്ങളിലും രാജ്യദ്രോഹപരമായ കുറ്റത്തിന് ഒരു എഫ്സിആര്‍എ ലൈസന്‍സും റദ്ദ് ചെയ്തിട്ടില്ല. വളരെ ചെറിയ ക്ലറിക്കല്‍ മിസ്റ്റേക്കിനോ അതുപോലുള്ള ചെറിയ കാര്യങ്ങള്‍ക്കുമൊക്കെയാണ് അംഗീകാരം നഷ്ടമായത്. ഇക്കാര്യവും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ധരിപ്പിച്ചിട്ടുണ്ട്. അതിന് പരിഹാരം കാണാമെന്നാണ് അദ്ദേഹം പറഞ്ഞത്.

മറ്റ് രാജ്യങ്ങളിലെ ക്രൈസ്തവ സഹോദരങ്ങള്‍ ഇവിടുത്തെ സഹോദരങ്ങളെ സഹായിക്കാനായി തരുന്ന ഫണ്ട് ഉപയോഗിച്ചുണ്ടാക്കുന്ന സ്ഥാപനങ്ങളാണ്. അത് ഏറ്റെടുക്കുന്നെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. ഭേദഗതിയെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഒരു ഉപകരണമായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം. ബില്‍ രാജ്യനന്മയ്‌ക്കും ഭരണഘടനയ്‌ക്കും എതിരാണെങ്കില്‍ പ്രതിപക്ഷമാണ് പാര്‍ലമെന്റില്‍ എതിര്‍ക്കേണ്ടതെന്നും ബില്ല് വന്നശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കോയിക്കല്‍ പറഞ്ഞു.

Tags: UnconstitutionalCatholic Bishops' Conference of India (CBCI)FCRA amendmentകാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

Editorial

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

Kerala

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

India

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

Kerala

എഫ്‌സിആര്‍എ ഭേദഗതിപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.